രാജ്യത്തെ പ്രമുഖ സർവകലാശാലകളിലൊന്നായ ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറ് സ്റ്റഡീസ് 2018-20 വർഷത്തെ ഫുൾടൈം മാസ്റ്റർ ഒാഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ-46 സീറ്റ്), എം.ബി.എ ഇൻറർനാഷനൽ ബിസിനസ് (46 സീറ്റ്) പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഒാൺലൈനായി ഇപ്പോൾ സമർപ്പിക്കാവുന്നതാണ്. 2018 ജനുവരി 22 വരെ അപേക്ഷകൾ സ്വീകരിക്കും.
യോഗ്യത: അപേക്ഷകർ െഎ.െഎ.എം -കാറ്റ് 2--017ന് അപേക്ഷിച്ചവരാകണം. അഗ്രികൾചർ, ടെക്നോളജി, മെഡിസിൻ, എജുക്കേഷൻ, ലോ ഉൾപ്പെടെ ഏതെങ്കിലും ഡിസിപ്ലിനിൽ ബാച്ചിലേഴ്സ് ഡിഗ്രി അല്ലെങ്കിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി 50 ശതമാനം മാർക്കിൽ കുറയാതെ നേടി വിജയിച്ചിരിക്കണം. പട്ടികജാതി, വർഗക്കാർക്ക് 45 ശതമാനം മാർക്ക് മതി. ഫൈനൽ യോഗ്യതപരീക്ഷ എഴുതുന്നവരെയും പരിഗണിക്കും.
െഎ.െഎ.എം -കാറ്റ് 2--017 സ്കോർ, അക്കാദമിക മികവ്, ഗ്രൂപ് ചർച്ചയിലും ഇൻറർവ്യൂവിലുമുള്ള പ്രകടനം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കാറ്റ് -2017 സ്കോർ പരിഗണിച്ച് അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കിയാവും ഗ്രൂപ് ചർച്ചക്കും ഇൻറർവ്യൂവിനും ക്ഷണിക്കുക.
എം.ബി.എ കോഴ്സിനും എം.ബി.എ ഇൻറർനാഷനൽ ബിസിനസ് കോഴ്സിനും പ്രത്യേകം www.bhuonline.in എന്ന വെബ്സൈറ്റിലൂടെ ഒാൺലൈനായി നിർദേശാനുസരണം അപേക്ഷ സമർപ്പിക്കണം. അപേക്ഷഫീസ് 1500 രൂപ. പട്ടികജാതി, വർഗക്കാർക്ക് 800 രൂപ മതി. അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്.
എം.ബി.എ കോഴ്സിൽ മാർക്കറ്റിങ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെൻറ്, ഫിനാൻസ്, ഒാപറേഷൻസ് മാനേജ്മെൻറ്, ഇൻഫർമേഷൻ ടെക്നോളജി എന്നിവ സ്പെഷലൈസേഷനുകളാണ്. നിലവിൽ 46 സീറ്റുകളാണുള്ളതെങ്കിലും ഇത് 92 ആയി ഉയർത്താൻ സാധ്യതയുണ്ട്.
എം.ബി.എ ഇൻറർനാഷനൽ ബിസിനസിൽ മാർക്കറ്റിങ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെൻറ്, ഫിനാൻസ്, ഒാപറേഷൻസ് മാനേജ്മെൻറ്, ഇൻഫർമേഷൻ ടെക്നോളജി, േഗ്ലാബൽ ബിസിനസ് ഒാപറേഷൻസ് എന്നിവയാണ് സ്പെഷലൈസേഷനുകൾ.
15 ശതമാനം പെയ്ഡ് സീറ്റുകളാണ്. െറഗുലർ മെറിറ്റ് സീറ്റുകളിലെ അഡ്മിഷൻ പൂർത്തിയാക്കിയതിനു ശേഷമാണ് പെയ്ഡ് സീറ്റുകളിലേക്കുള്ള അഡ്മിഷൻ.
വാർഷിക ട്യൂഷൻ ഫീസ് ആദ്യവർഷം 49,807 രൂപയും രണ്ടാമത്തെ വർഷം 49,081 രൂപയും നൽകണം. ഹോസ്റ്റൽ ഫീസ് ഒാരോ വർഷവും 6700 രൂപ വീതമാണ്. മെസ് ചാർജ് വേറെ നൽകണം.
അതേസമയം, പെയ്ഡ് സീറ്റുകളിൽ പ്രവേശനം ലഭിക്കുന്നവർ വാർഷിക ട്യൂഷൻ ഫീസായി ഒന്നരലക്ഷം രൂപ വീതമാണ് നൽകേണ്ടത്.
15 ശതമാനം സീറ്റുകൾ വിദേശ വിദ്യാർഥികൾക്കായി നീക്കിവെച്ചിട്ടുണ്ട്. പ്രാബല്യത്തിലുള്ള GMAT സ്കോർ പരിഗണിച്ചാവും തെരഞ്ഞെടുപ്പ്.
പ്രവേശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് http://www.bhu.ac.in/fms എന്ന വെബ്സൈറ്റിലും ഇനി പറയുന്ന വിലാസത്തിൽ ബന്ധപ്പെടാം.
The Director, Dean & Head, Institute of Management Studies, Banaras Hindu University, Varanasi -221 005. ഇ-മെയിൽ: admissions@fmsbhu.ac.in, വെബ്സൈറ്റ്: www.bhuonline.in
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2017 6:19 PM GMT Updated On
date_range 2017-10-01T23:49:25+05:30ബനാറസ് ഹിന്ദു വാഴ്സിറ്റിയിൽ എം.ബി.എ ഇൻറർനാഷനൽ ബിസിനസ്
text_fieldsNext Story