എം.ബി.എ (ഇന്റർനാഷനൽ ബിസിനസ്) പ്രവേശനം; ജനുവരി നാലിനകം ഓൺലൈനായി അപേക്ഷിക്കാം
text_fieldsബനാറസ് ഹിന്ദു സർവകലാശാലയുടെ (വാരണാസി) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് നടത്തുന്ന 2026-28 ബാച്ചിലേക്കുള്ള ഫുൾടൈം മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ), എം.ബി.എ (ഇന്റർനാഷനൽ ബിസിനസ്-ഐ.ബി) പ്രോഗ്രാം പ്രവേശനത്തിന് ഓൺലൈനിൽ ജനുവരി നാലിനകം രജിസ്റ്റർ ചെയ്യാം. https://bhumbaadm.samarth.edu.inൽ ഇതിനുള്ള സൗകര്യം ലഭിക്കും.
എം.ബി.എ പ്രോഗ്രാമിൽ 59 സീറ്റുകളുണ്ട്. മാർക്കറ്റിങ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, ഫിനാൻസ്, ഓപറേഷൻസ് മാനേജ്മെന്റ്, ഇൻഫർമേഷൻ ടെക്നോളജി എന്നിവ സ്പെഷലൈസേഷനുകളാണ്. എം.ബി.എ (ഐ.ബി) പ്രോഗ്രാമിൽ മേൽപറഞ്ഞ സ്പെഷലൈസേഷനുകൾക്ക് പുറമെ ഗ്ലോബൽ ബിസിനസ് ഓപറേഷൻസ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിൽ മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം (50 ശതമാനം മാർക്കിൽ കുറയരുത്). 2025-26 അധ്യയനവർഷത്തിൽ അവസാനവർഷ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.
പ്രവേശന വിജ്ഞാപനവും വിവരണപത്രികയും www.bhu.ac.in/admissionൽ ലഭിക്കും. അപേക്ഷാഫീസ് 2000 രൂപ. പട്ടികവിഭാഗത്തിലുള്ളവർക്ക് 1000 രൂപ മതി. രജിസ്ട്രേഷനുള്ള നിർദേശങ്ങൾ വിവരണ പത്രികയിലുണ്ട്.
സെലക്ഷൻ: ഐ.ഐ.എം-കാറ്റ് 2025 സ്കോർ (50 ശതമാനം), അക്കാദമിക് മികവ് (20 ശതമാനം), ഗ്രൂപ് ചർച്ച (15 ശതമാനം) വ്യക്തിഗത അഭിമുഖം (15 ശതമാനം) എന്നിങ്ങനെ വെയിറ്റേജ് നൽകി മെരിറ്റ് ലിസ്റ്റ് തയാറാക്കിയാണ് പ്രവേശനം.
ഫീസ് ഘടന: നാല് സെമസ്റ്റുകളായുള്ള പ്രോഗ്രാമിൽ ഓരോ സെമസ്റ്ററിനും 30,000 രൂപയാണ് ഫീസ്. ഹോസ്റ്റൽ ഫീസ് സെമസ്റ്റർ ഓരോന്നിനും 6000 രൂപ വീതം. മെസ് ചാർജ് ഇതിന് പുറമെ. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

