മുംബൈ ഐ.ഐ.എമ്മിൽ എം.ബി.എ
text_fieldsമുംബൈ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (IIM) 2024-26 വർഷത്തെ മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ, എം.ബി.എ (ഓപറേഷൻസ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്) എം.ബി.എ (സസ്റ്റൈനബിലിറ്റി മാനേജ്മെന്റ്) പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷഫീസ് 2000 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് 1000 രൂപ മതി.
യോഗ്യത: 50 ശതമാനം മാർക്കിൽ/തത്തുല്യ CGPAയിൽ കുറയാതെ ബിരുദം. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് 45 ശതമാനം മാർക്ക് മതി. അവസാനവർഷ ബിരുദവിദ്യാർഥികൾക്കും അപേക്ഷിക്കാം.
എം.ബി.എ (ഓപറേഷൻസ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്) പ്രോഗ്രാം പ്രവേശനത്തിന് ഏതെങ്കിലും ബ്രാഞ്ചിൽ മുഴുവൻ സമയ ബി.ഇ/ബി.ടെക് 50 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചവർക്കും എം.എസ് സി (മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്) അഞ്ചുവർഷത്തെ ഡ്യുവൽ ഡിഗ്രി (മാത്സ് ആൻഡ് കമ്പ്യൂട്ടിങ്) ബി.എസ്/ബി.ടെക് (ഇക്കണോമിക്സ്) (നാലു വർഷം) 50 ശതമാനം മാർക്കിൽ കുറയാതെ പാസായവർക്കും അപേക്ഷിക്കാം.
അവസാനവർഷ വിദ്യാർഥികളെയും പരിഗണിക്കും. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് യോഗ്യതപരീക്ഷയിൽ അഞ്ചു ശതമാനം മാർക്കിളവുണ്ട്. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.iimmumbai.ac.in/admission-2024ൽ ലഭിക്കും. നിർദേശാനുസരണം ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം.
ജനുവരി 31 വരെ അപേക്ഷ സ്വീകരിക്കും. ഐ.ഐ.എം കാറ്റ്-2023 സ്കോർ, വ്യക്തിഗത അഭിമുഖം, അക്കാദമിക മികവ്, വർക്ക് എക്സ്പീരിയൻസ് മുതലായവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. രണ്ടുവർഷത്തെ എം.ബി.എ കോഴ്സിന് മൊത്തം ഫീസ് 21 ലക്ഷം രൂപയാണ്. പ്രവേശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.

