ത്രിഭുവൻ സഹകാരി സർവകലാശാലയിൽ എം.ബി.എ
text_fieldsഗുജറാത്തിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്റ് ആനന്ദു (ഇർമ)മായി സംയോജിപ്പിച്ചുള്ള ത്രിഭുവൻ സഹകാരി സർവകലാശാല 2026 വർഷം നടത്തുന്ന താഴെ പറയുന്ന ഫുൾടൈം എം.ബി.എ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനിൽ ഡിസംബർ 26നകം അപേക്ഷിക്കാം. പ്രവേശന വിജ്ഞാപനം, വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് എന്നിവ www.irma.ac.in ൽ ലഭിക്കും.
എം.ബി.എ റൂറൽ മാനേജ്മെന്റ്, അഗ്രി ബിസിനസ് മാനേജ്മെന്റ്), കോ-ഓപറേറ്റീവ് ബാങ്കിങ് ആൻഡ് ഫിനാൻസ്, കോഓപറേറ്റീവ് മാനേജ്മെന്റ് എന്നിങ്ങനെയാണ് രണ്ടുവർഷത്തെ എം.ബി.എ പ്രോഗ്രാമുകൾ.
പ്രവേശന യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കിൽ (സംവരണ വിഭാഗങ്ങൾക്ക് 45 ശതമാനം മതി) കുറയാതെ ബിരുദം. അവസാനവർഷ ബിരുദ വിദ്യാർഥികളെയും വ്യവസ്ഥകൾക്ക് വിധേയമായി പരിഗണിക്കും.
ഐ.ഐ.എം കാറ്റ് 2025/എക്സാറ്റ് 2026 സ്കോർ (50 ശതമാനം), അഭിമുഖം (35 ശതമാനം), വാഴ്സിറ്റിയുടെ എഴുത്തുപരീക്ഷ (5 ശതമാനം), അക്കാദമിക് മികവ് (1.5 ശതമാനം), പ്രവൃത്തി പരിചയം (1.5 ശതമാനം), ലിംഗ വൈവിധ്യം, സ്പോർട്സ് മുതലായവക്ക് (3.5 ശതമാനം) എന്നിങ്ങനെ വെയിറ്റേജ് നൽകിയാണ് സെലക്ഷൻ. വാഴ്സിറ്റി ടെസ്റ്റിനും വ്യക്തിഗത അഭിമുഖത്തിനും തിരുവനന്തപുരം നഗരത്തിൽ സെന്റർ അനുവദിച്ചിട്ടുണ്ട്.
അപേക്ഷാഫീസ്: 2000 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ലിയു.ബി.ഡി വിഭാഗങ്ങൾക്ക് 1000 രൂപ. ബി.പി.എൽ വിഭാഗത്തിന് ഫീസില്ല. അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങളും സെലക്ഷൻ നടപടികളും പ്രോസ്പെക്ടസിലുണ്ട്. ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, ഡെപ്പോസിറ്റ്, മെസ് അടക്കം മൊത്തം കോഴ്സ് ചെലവ് 20 ലക്ഷം രൂപയോളം വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

