ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റിൽ എം.ബി.എ
text_fieldsകേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ ഭോപാലിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റ് (ഐ.ഐ.എഫ്.എം) 2026-28 ബാച്ചിലേക്കുള്ള എം.ബി.എ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനിൽ രജിസ്ട്രേഷൻ തുടങ്ങി. ഡിസംബർ 31 വരെ അപേക്ഷ സ്വീകരിക്കും.
ഫോറസ്ട്രി മാനേജ്മെന്റ്, സസ്റ്റൈനബിലിറ്റി മാനേജ്മെന്റ്, സസ്റ്റൈനബ്ൾ ഡെവലപ്മെന്റ്, ഡെവലപ്മെന്റ് ആൻഡ് സസ്റ്റൈനബ്ൾ ഫിനാൻസ് എന്നീ നാല് എം.ബി.എ പ്രോഗ്രാമുകളിലാണ് പ്രവേശനം. രണ്ടുവർഷത്തെ ഫുൾടൈം റെസിഡൻഷ്യൽ കോഴ്സുകളാണിത്. ഫോറസ്ട്രി മാനേജ്മെന്റിന് 150 സീറ്റുകളും മറ്റു കോഴ്സുകൾക്ക് 75 സീറ്റുകൾ വീതവുമാണുള്ളത്.
പ്രവേശന യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കിൽ/തത്തുല്യ സി.ജി.പി.എയിൽ കുറയാതെ (എസ്.സി/എസ്.ടി/ഭിന്നശേഷിക്കാർക്ക് 45 ശതമാനം മതി) അംഗീകൃത ബിരുദം. അവസാനവർഷ പരീക്ഷയെഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
സെലക്ഷൻ: ഐ.ഐ.എം കാറ്റ് 2025/എക്സാറ്റ് 2026/ മാറ്റ് 2025, 2026 ഫെബ്രുവരി/സിമാറ്റ് 2025, 2026 സ്കോർ അടിസ്ഥാനത്തിൽ അപേക്ഷകരെ ഷോർട്ട്ലിസ്റ്റ് ചെയ്ത് ചെന്നൈ, ബംഗളൂരു, ഡൽഹി, അഹ്മദാബാദ്, ഭോപാൽ, ഗുവാഹതി, കൊൽക്കത്ത കേന്ദ്രങ്ങളിൽ വ്യക്തിഗത അഭിമുഖം നടത്തി തെരഞ്ഞെടുക്കും.
അപേക്ഷാഫീസ്: 1500 രൂപ. എസ്.സി/എസ്.ടി വിഭാഗത്തിന് 1000 രൂപ മതി. അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങളും സെലക്ഷൻ നടപടികളും സംവരണവും അടക്കം സമഗ്രവിവരങ്ങൾ https://iifm.ac.inൽ ലഭിക്കും. കോഴ്സ് ഫീസ്: ജനറൽ/ഒ.ബി.സി നോൺ ക്രീമിലെയർ/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് ആദ്യവർഷം 7,08,000 രൂപ, എസ്.സി/എസ്.ടി വിഭാഗത്തിന് 4,24,800 രൂപ, രണ്ടാം വർഷം യഥാക്രമം 4,72,000 രൂപ/2,83,200 രൂപ. അന്വേഷണങ്ങൾക്ക് admission@iifm.ac.in എന്ന ഇ-മെയിലിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

