മൗലാന ആസാദ് നാഷനൽ ഉർദു സർവകലാശാല ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ വിദൂര പഠനാവസരം
text_fieldsകേന്ദ്ര സർവകലാശാലയായ മൗലാന ആസാദ് നാഷനൽ ഉർദു യൂനിവേഴ്സിറ്റി (ഹൈദരാബാദ്, തെലങ്കാന), സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജുക്കേഷൻ 2026-27 വർഷ വിവിധ ബിരുദ, ബിരുദാനന്തര ബിരുദ, ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
കോഴ്സുകൾ: എം.എ- ഉർദു, ഹിന്ദി, ഇംഗ്ലീഷ്, അറബിക്, ഹിസ്റ്ററി, ഇസ്‍ലാമിക് സ്റ്റഡീസ്, എം.ബി.എ, ബി.എഡ്, ബി.എ (ഓണേഴ്സ്), ബി.കോം (ഓണേഴ്സ്), ബി.എസ് സി (ഓണേഴ്സ്), ഡിപ്ലോമ കോഴ്സുകൾ- ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, ടീച്ച് ഇംഗ്ലീഷ്, ഏർളി ചൈൽഡ്ഹുഡ് കെയർ ആൻഡ് മാനേജ്മെന്റ്, സ്കൂൾ ലീഡർഷിപ്പ് ആൻഡ് മാനേജ്മെന്റ് എംപ്ലോയബിലിറ്റി സ്കിൽസ്, ഉർദു, ഗൈഡൻസ് ആൻഡ് കൗൺസലിങ്, സർട്ടിഫിക്കറ്റ് കോഴ്സുകൾ- ഫങ്ഷനൽ ഇംഗ്ലീഷ്, പ്രൊഫിഷ്യൻസി ഇൻ ഉർദു ത്രൂ ഇംഗ്ലീഷ്.
യോഗ്യതയും അപേക്ഷയും: പ്രവേശന യോഗ്യത, അപേക്ഷിക്കേണ്ട രീതി, സെലക്ഷൻ നടപടികൾ, കോഴ്സ് ഫീസ് അടക്കമുള്ള ഇ-പ്രോസ്പെക്ടസും ഓൺലൈൻ അപേക്ഷാ ഫോറവും https://manuu.edu.in/cdoeൽ ലഭിക്കും.
അഡ്മിഷൻ പോർട്ടലായ https://manuuadmission.samarth.edu.in വഴിയാണ് ഓൺലൈനിൽ അപേക്ഷിക്കേണ്ടത്. എൻട്രൻസ് അടിസ്ഥാനത്തിലുള്ള എം.ബി.എ, ബി.എഡ് പ്രോഗ്രാമുകൾക്ക് ആഗസ്റ്റ് 25നകവും മറ്റു പ്രോഗ്രാമുകൾക്ക് സെപ്റ്റംബർ 10നകവും അപേക്ഷിക്കാം.
അഡ്മിഷൻ എം.എ, എം.ബി.എ, ബി.എഡ്, ബി.എ, ബി.എസ്‍സി, ബി.കോം (ഓണേഴ്സ്), ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിൽ വിശദ വിവരങ്ങൾക്ക്
ഓൺലൈൻ അപേക്ഷ എം.ബി.എ, ബി.എഡ് കോഴ്സുകൾക്ക് ആഗസ്റ്റ് 25 വരെയും മറ്റു കോഴ്സുകൾക്ക് സെപ്റ്റംബർ 10 വരെയും സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

