മെഡിക്കൽ-റേഡിയോളജിക്കൽ ഫിസിക്സിൽ മാസ്റ്റേഴ്സ് പ്രോഗ്രാം
text_fieldsഭുവനേശ്വറിലെ (ഒഡീഷ) നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആന്റ് റിസർച്ച് (നൈസർ) ഇക്കൊല്ലം നടത്തുന്ന എം.എസ്.സി മെഡിക്കൽ ആന്റ് റേഡിയോളജിക്കൽ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. കോഴ്സ് കാലാവധി രണ്ടുവർഷം. ഒരുവർഷത്തെ സ്കോളർഷിപ്പ് നിർബന്ധമാണ്. 10 പേർക്കാണ് പ്രവേശനം.
പഠിതാക്കൾക്ക് പ്രതിമാസം 16000 രൂപയും HRA കണ്ടിജൻസി ഗ്രാന്റ് എന്നിവയും ഫെലോഷിപ്പായി ലഭിക്കും. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഭുവനേശ്വർ, ആചാര്യ ഹരിഹര പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാൻസർ കട്ടഖ്, ടാറ്റാ മെമ്മോറിയൽ സെന്റർ മുംബൈ എന്നിവിടങ്ങളിലാണ് ഇന്റേൺഷിപ്പ് സൗകര്യം. പഠിച്ചിറങ്ങുന്നവർക്ക് ഹോമിഭാഭാ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് മുംബൈയും നൈസറും ചേർന്നാണ് ബിരുദം സമ്മാനിക്കുന്നത്.
യോഗ്യത: ഫിസിക്സ് മുഖ്യവിഷയമായി 60 ശതമാനം മാർക്കോടെ ബി.എസ്.സി ബിരുദം. ജാം/ജെസ്റ്റ് 2022 സ്കോർബോർഡ് നേടിയിരിക്കണം. വിജ്ഞാപനം www.niser.ac.in/CMRPൽ ലഭിക്കും. അപേക്ഷ ഓൺലൈനായി മേയ് 15നകം സമർപ്പിക്കാം. ജൂലൈ 1-4 വരെയാണ് ഇന്റർവ്യൂ. സെലക്ഷൻ ലിസ്റ്റ് ജൂലൈ 5ന് പ്രസിദ്ധപ്പെടുത്തും. നൈസറിന് കീഴിലുള്ള സെന്റർ ഫോർ മെഡിക്കൽ ആന്റ് റേഡിയേഷൻ ഫിസിക്സാണ് കോഴ്സ് നടത്തുന്നത്. അന്വേഷണങ്ങൾക്ക്: ഇ-മെയിൽ cmrp@niser.ac.in.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

