ശ്രീചിത്രയിൽ മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിക്കുവേണ്ടി ഐ.സി.എം.ആർ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിറ്റോളജി ചെന്നൈ 2026 വർഷം നടത്തുന്ന രണ്ടു വർഷത്തെ മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (എം.പി.എച്ച്) (എപ്പിഡെമിറ്റോളജി ആൻഡ് ഹെൽത്ത് സിസ്റ്റംസ്) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശന വിജ്ഞാപനം, വിവരണപത്രിക www.nie.gov.in ൽ. ഓൺലൈനിൽ ഡിസംബർ 31നകം അപേക്ഷിക്കാം. 2026 ജൂലൈയിൽ കോഴ്സ് ആരംഭിക്കും. മെഡിക്കൽ ഓഫിസർമാർക്ക് വിദഗ്ധ പരിശീലനം നൽകി എപ്പിഡെമിറ്റോളജിസ്റ്റുകളെ സൃഷ്ടിച്ച് പൊതുജനാരോഗ്യമേഖലക്ക് കരുത്ത് പകരുകയാണ് പ്രോഗ്രാമിന്റെ ലക്ഷ്യം.
പ്രവേശന യോഗ്യത: എം.ബി.ബി.എസ് ബിരുദം, പൊതുജനാരോഗ്യമേഖലയിൽ ജോലിയുള്ളവരാകണം. മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം വേണം. പ്രായപരിധി 1.7.2026ൽ 45 വയസ്സ്. ഐ.സി.എം.ആർ സ്ഥാപനങ്ങളിലുള്ളവർക്ക് അഞ്ചു വർഷവും എസ്.സി/ എസ്.ടി/ ഒ.ബി.സി/ പി.എച്ച് വിഭാഗത്തിൽപ്പെടുന്നവർക്ക് ചട്ടപ്രകാരവും വയസ്സിളവുണ്ട്. സ്പോൺസർ ചെയ്യപ്പെടുന്നവരെയും പരിഗണിക്കും.
അപേക്ഷാഫീസ്: 600 രൂപ. നിർദേശാനുസരണം https://nie.gov.in/pages/india-fetp-mph ൽ ലഭ്യമായ അപേക്ഷ ഓൺലൈനിൽ പൂരിപ്പിച്ച് നൽകണം. ബന്ധപ്പെട്ട രേഖകളും സമർപ്പിക്കണം. ശ്രീചിത്രയും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിറ്റോളജിയും രൂപവത്കരിച്ച സെലക്ഷൻ കമ്മിറ്റി ഏഴുത്തുപരീക്ഷയും വ്യക്തിഗത അഭിമുഖവും നടത്തി തിരഞ്ഞെടുക്കും. കോഴ്സ് ഫീസ് ഒരു ലക്ഷം രൂപ. അഡ്മിനിസ്ട്രേറ്റിവ് സർവിസസ് ഫീസ് 30,000 രൂപ. കൂടുതൽ വിവരങ്ങൾ വിവരണപത്രികയിൽ/ വെബ്സൈറ്റിൽ ലഭിക്കും. അന്വേഷണങ്ങൾക്ക് email: icmnniesph@nie.gov.in. ഫോൺ: 044 26136420.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

