കേന്ദ്ര സർക്കാർ ആഭിമുഖ്യത്തിലുള്ള ഷിപ്പിങ് േകാർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡിെൻറ മുംബൈയിലെ മാരിടൈം ട്രെയിനിങ് ഇൻസ്റ്റിട്ട്യൂട്ട് 2017 ഒക്ടോബറിൽ ആരംഭിക്കുന്ന ഗ്രാജുവേറ്റ് മറൈൻ എൻജിനീയേഴ്സ് (ജി.എം.ഇ) കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.
ഡയറക്ടറേറ്റ് ജനറൽ ഒാഫ് ഷിപ്പിങ്ങിെൻറ അനുമതിയോടെ നടത്തുന്ന ഇൗ കോഴ്സിൽ എട്ടു മാസത്തെ പ്രീ സീ ട്രെയിനിങ്ങും അതിനുശേഷം 10 മാസത്തെ ഷിപ് ബോർഡ് ട്രെയിനിങ്ങും ഉൾപ്പെടും. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് മറൈൻ എൻജിനീയറാകാനുള്ള അടിസ്ഥാന യോഗ്യതയായ ‘MEO ClASS IV PART-B സർട്ടിഫിക്കറ്റ് ഒാഫ് കോംപിറ്റൻസി പരീക്ഷയെഴുതാം. ഇൗ സർട്ടിഫിക്കറ്റ് ലഭിക്കുന്നവരെയാണ് ലഭ്യമാവുന്ന ഒഴിവുകളിൽ ഷിപ്പിങ് കോർപ്പറേഷനിൽ മറൈൻ എൻജിനീയർമാരായി നിയമിക്കുക. ഹയർ സർട്ടിഫിക്കറ്റ് ഒാഫ് കോംപിറ്റൻസിയും വേണ്ടത്ര പ്രവൃത്തിപരിചയവും നേടുന്നവർക്ക് ഷിപ്പിൽ ചീഫ് എൻജീനീയർ പദവിയിലെത്താൻ കഴിഞ്ഞേക്കും. യോഗ്യത: അവിവാഹിതരായ, അംഗീകൃത മെക്കാനിക്കൽ എൻജിനീയറിങ് ബിരുദക്കാർക്ക് 50 ശതമാനം മാർക്കിൽ കുറയാത്തവർക്ക് അപേക്ഷിക്കാം.
10/12 ക്ലാസ് പരീക്ഷയിൽ ഇംഗ്ലീഷിന് 50 ശതമാനം മാർക്കിൽ കുറയാതെയുണ്ടായിരിക്കണം. 2017 ആഗസ്റ്റ് 31നകം ഫൈനൽ ബി.ടെക് ഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം. വനിതകളെയും പരിഗണിക്കും. ഉയർന്ന പ്രായപരിധി 2017 ഒക്ടോബറിന് 28 വയസ്സ്. ജനറൽ/ഒ.ബി.സി കാറ്റഗറിയിൽപ്പെടുന്നവർ 1.10.1989ന് ശേഷം ജനിച്ചവരാകണം. പട്ടികജാതി/വർഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ചു വർഷത്തെ ഇളവ് ലഭിക്കും. വനിതകൾക്ക് ഉയർന്ന പ്രായപരിധിയിൽ രണ്ടു വർഷത്തെ ഇളവ് നൽകിയിട്ടുണ്ട്. നല്ല ആേരാഗ്യവും ഫിസിക്കൽ മെഡിക്കൽ ഫിറ്റ്നസും ഉള്ളവരാകണം. അപേക്ഷ ഫീസ് ജനറൽ, ഒ.ബി.സി വിഭാഗക്കാർക്ക് 1,000 രൂപയും പട്ടികജാതി/വർഗക്കാർക്ക് 500 രൂപയുമാണ്. ഇതിന് പുറമെ ബാങ്ക് ചാർജ് കൂടി നൽകേണ്ടിവരും. നാഷനൽ ഇലക്േട്രാണിക് ഫണ്ട്സ് ട്രാൻസ്ഫർ/ഒാൺലൈൻ ബാങ്കിങ് മുഖാന്തരം അപേക്ഷഫീസ് അടച്ചതിനു ശേഷമാവണം ഒാൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വെബ് സൈറ്റിലുണ്ട്.
http://www.shipindia.com/careers/fleet-personnel.aspx എന്ന വെബ് സൈറ്റിലേക്കാണ് ഒാൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ടത്. ആഗസ്റ്റ് 23വരെ ഒാൺലൈൻ അപേക്ഷ സ്വീകരിക്കും. അപേക്ഷയുടെ പ്രിൻറൗട്ട് എടുത്ത് ഒപ്പ്വെച്ച് ബാങ്ക് ഫീസ് ട്രാൻസാക്ഷൻ രസീത് സഹിതം (ഇവയുടെ പകർപ്പ് കൈവശം സൂക്ഷിക്കണം) സ്പീഡ് പോസ്റ്റിലോ ഒാർഡിനറി തപാലിലോ ആഗസ്റ്റ് 25നകം കിട്ടത്തക്കവണ്ണം ഇനി പറയുന്ന വിലാസത്തിൽ അയക്കണം. Vice president I/C Flee Personal Dept. Third floor, Shipping corporation of India Ltd, Mumbai -400021, Maharashtra. തെരഞ്ഞെടുപ്പ്: 2017 സെപ്റ്റബർ ഒമ്പതിന് ശനിയാഴ്ച 11ന് ചെന്നൈ, മുംബൈ, ന്യൂഡൽഹി, കൊൽക്കത്ത കേന്ദ്രങ്ങളിലായി നടത്തുന്ന ഒാൺലൈൻ ടെസ്റ്റിൽ വിജയിക്കുന്നവരെ വ്യക്തിഗത ഇൻറർവ്യൂ നടത്തിയാണ് സെലക്ഷൻ. മൾട്ടിപ്ൾ ചോയിസ് മാതൃകയിലുള്ള ടെസ്റ്റിൽ ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂട് പ്രഫഷനൽ നോളജ്, ഇംഗ്ലീഷ് ലാംഗ്വേജ് റീസണിങ് എബിലിറ്റി എന്നിവ പരിശോധിക്കുന്ന ചോദ്യങ്ങളുണ്ടാവും. കൂടുതൽ വിവരങ്ങൾ http://www.shipindia.com/careers/fleet-personnel.aspx എന്ന വെബ്സൈറ്റിൽ ലഭിക്കും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2017 5:53 PM GMT Updated On
date_range 2017-08-19T23:23:09+05:30ഷിപ്പിങ് കോർപറേഷൻ മാരിടൈം ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ മറൈൻ എൻജിനീയേഴ്സ് കോഴ്സ്
text_fieldsNext Story