ഇല്യുമൈൻ ’25: മന്നം ഇസ്ലാമിയ കോളജ് വിജയികൾ
text_fieldsനജ നൗറിൻ, ഹന്ന മറിയം
കോഴിക്കോട്: മുഹമ്മദ് നബിയുടെ ജീവിതത്തെ മുൻനിർത്തി ഇന്റഗ്രേറ്റഡ് എജുക്കേഷൻ കൗൺസിൽ ഇന്ത്യ ഹയർ എജുക്കേഷൻ ബോർഡ് സംസ്ഥാന തലത്തിൽ സഘടിപ്പിച്ച ഇന്റർ കൊളീജിയറ്റ് ക്വിസ് മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെയിൽ പറവൂർ മന്നം ഇസ്ലാമിയ കോളജ് വിദ്യാർഥിനികളായ നജ നൗറിൻ, ഹന്ന മറിയം എന്നിവർ ഒന്നാം സ്ഥാനം നേടി.
ആലുവ അസ്ഹറുൽ ഉലൂം കോളജ് ഓഫ് ഇസ്ലാമിക്സ് ആൻഡ് ലിഗ്വിസ്റ്റിക് സ്റ്റഡീസിലെ മുഹമ്മദ് റാഫിദ്, എ. നിഷ്മൽ ജിബിൻ, തളിക്കുളം ഇസ്ലാമിയ കോളജിലെ ഇ. മുഹമ്മദ് ഹനാൻ, ടി.എസ്. അഹ്മദ് നജാദ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി.
ഒന്നാം സ്ഥാനക്കാർക്ക് ഉംറ പാക്കേജാണ് സമ്മാനം. രണ്ടാം സ്ഥാനക്കാർക്ക് 10,000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 5000 രൂപയും നൽകും. കോളജ് തലത്തിൽ നടന്ന ഒന്നാംഘട്ട മത്സരത്തിൽ മുപ്പതിലേറെ സ്ഥാപനങ്ങൾ പങ്കെടുത്തു. സെമി ഫൈനലിൽ 22 ടീമുകൾ മാറ്റുരച്ചപ്പോൾ എട്ട് ടീമുകൾ ഗ്രാന്റ് ഫിനാലെയിലേക്ക് അർഹത നേടി. ഐ.ഇ.സി.ഐ ചെയർമാൻ എം.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഹയർ എജുക്കേഷൻ ബോർഡ് ഡയറക്ടർ അഡ്വ. എം. മുബഷിർ അധ്യക്ഷത വഹിച്ചു. ക്വിസ് മത്സരത്തിന് ഐ.ഇ.സി.ഐ, സി.ഇ.ഒ ഡോ. മുഹമ്മദ് ബദീഉസ്സമാനും സൈറിസ് എജു ഡയറക്ടർ സുഹൈറലിയും നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

