െഎ.​െഎ.എം ഇന്ദോറിൽ മാനേജ്​മെൻറ്​ ഫെലോ 

വി​ജി കെ. 
19:17 PM
03/12/2017
​ഇ​ന്ദോ​റി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ മാ​നേ​ജ്​​മ​െൻറ്​ (​െഎ.​െ​എ.​എം) 2018 വ​ർ​ഷം ന​ട​ത്തു​ന്ന ഡോ​ക്​​ട​റ​ൽ പ്രോ​ഗ്രാ​മി​ന്​ സ​മാ​ന​മാ​യ ഫെ​ലോ പ്രോ​ഗ്രാം ഇ​ൻ മാ​നേ​ജ്​​മ​െൻറ്​ (എ​ഫ്.​പി.​എം) പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി www.iimidr.ac.in എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 2018 ജ​നു​വ​രി 28. അ​പേ​ക്ഷ ഫീ​സ്​ 1000 രൂ​പ. പ​ട്ടി​ക​ജാ​തി, വ​ർ​ഗം, ഭി​ന്ന​ശേ​ഷി​ക്കാ​ർ 500 രൂ​പ ന​ൽ​കി​യാ​ൽ​മ​തി. 

എ​ഫ്.​പി.​എം -2018ൽ ​ഫി​നാ​ൻ​സ്​ & അ​ക്കൗ​ണ്ടി​ങ്, ഇ​ക്ക​ണോ​മി​ക്​​സ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്​​റ്റം​സ്, മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ്​​മ​െൻറ്, ഒ.​എം & ക്യു.​ടി, ഒ.​ബി & എ​ച്ച്.​ആ​ർ.​എം, സ്​​ട്രാ​റ്റ​ജി​ക്​ മ​നേ​ജ്​​മ​െൻറ്​ & ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ന്നി​വ സ്​​പെ​ഷ​ലൈ​സേ​ഷ​നു​ക​ളാ​ണ്. ആ​കെ 40 പേ​ർ​ക്കാ​ണ്​ പ്ര​വേ​ശ​നം. പ​ഠ​ന​കാ​ല​യ​ള​വി​ൽ പ്ര​തി​മാ​സം 27,000 രൂ​പ മു​ത​ൽ 33,000 രൂ​പ വ​രെ സ്​​റ്റൈ​പ​ൻ​ഡ്​ ല​ഭി​ക്കും. ഇ​തി​നു പു​റ​മെ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സ്​ ഗ്രാ​ൻ​റാ​യി ര​ണ്ടു ല​ക്ഷം രൂ​പ​യും ക​ണ്ടി​ൻ​ജ​ൻ​സി ഗ്രാ​ൻ​റാ​യി ഒ​രു ല​ക്ഷം രൂ​പ​യും ല​ഭി​ക്കും. ബോ​ർ​ഡി​ങ്​ & ലോ​ഡ്​​ജി​ങ്​ സൗ​ജ​ന്യ​മാ​ണ്. യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും ഡി​സി​പ്ലി​നി​ൽ ഫ​സ്​​റ്റ്​ ക്ലാ​സ്​ മാ​​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി അ​ല്ലെ​ങ്കി​ൽ ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി. ഫ​സ്​​റ്റ്​ ക്ലാ​സ്​ പ്ര​ഫ​ഷ​ന​ൽ ബാ​ച്​​ലേ​ഴ്​​സ്​ ഡി​ഗ്രി​ക്കാ​ർ​ക്കും 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​ത്ത സി.​എ, ​െഎ.​സി.​ഡ​ബ്ല്യു.​എ (സി.​എം.​എ), സി.​എ​സ്​ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം.  ഫൈ​ന​ൽ യോ​ഗ്യ​ത പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​രെ​യും പ​രി​ഗ​ണി​ക്കും. 

യോ​ഗ്യ​രാ​യ അ​പേ​ക്ഷ​ക​രെ മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ത്തി​ൽ ന​ട​ത്തു​ന്ന റി​സ​ർ​ച് അ​ഭി​രു​ചി പ​രീ​ക്ഷ​ക്ക്​ ക്ഷ​ണി​ക്കും. ഇ​തി​ൽ യോ​ഗ്യ​ത നേ​ടു​ന്ന​വ​രു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കി  വ്യ​ക്​​തി​ഗ​ത അ​ഭി​മു​ഖ​ത്തി​ന്​ വി​ധേ​യ​മാ​ക്കും. റി​സ​ർ​ച്​ അ​ഭി​രു​ചി പ​രീ​ക്ഷ​ക്ക്​ 40, വ്യ​ക്തി​ഗ​ത അ​ഭി​മു​ഖ​ത്തി​ന്​ 60 എ​ന്നി​ങ്ങ​നെ​യാ​ണ്​ വെ​യി​റ്റേ​ജ്​. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ 50,000 രൂ​പ ക​മ്മി​റ്റ്​​മ​െൻറ്​ ഫീ ​ഡി​പോ​സി​റ്റ്​ ചെ​യ്യ​ണം.
ഭാ​ര​ത സ​ർ​ക്കാ​ർ ച​ട്ട​പ്ര​കാ​രം 27 ശ​ത​മാ​നം ഒ.​ബി.​സി നോ​ൺ​ക്രീ​മി​ലെ​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ​െ​പ​ടു​ന്ന​വ​ർ​ക്കും 15 ശ​ത​മാ​നം പ​ട്ടി​ക​ജാ​തി​ക്കാ​ർ​ക്കും 7.5 ശ​ത​മാ​നം പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്കും അ​ഞ്ചു ശ​ത​മാ​നം ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ഫ്.​പി.​എം (ഇ​ൻ​ഡ​സ്​​ട്രി) 2018 എ​ന്ന മ​റ്റൊ​രു പ്രോ​ഗ്രാ​മി​ലേ​ക്കും ​െഎ.​െ​എ.​എം ഇ​ന്ദോ​ർ അ​പേ​ക്ഷ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ/ തു​ല്യ ഗ്രേ​ഡി​ൽ കു​റ​യാ​തെ എം.​ബി.​എ ബി​രു​ദ​വും അ​ഞ്ചു​വ​ർ​ഷ​ത്തെ എ​ക്​​സ്​​പീ​രി​യ​ൻ​സും ഉ​ള്ള​വ​ർ​ക്ക്​​ അ​പേ​ക്ഷി​ക്കാം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.iimidr.ac.in എ​ന്ന വെ​ബ്​​സൈ​റ്റി​ലും Admission office, Indian Institute of Management, India -453556 (എം.​പി) വി​ലാ​സ​ത്തി​ലും admissionfpm@iimidr.ac.in ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലും ല​ഭി​ക്കും. ഫോ​ൺ: 0731 -2439685/686/689.
COMMENTS