Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_right...

മ​ല​യാ​ള​സ​ർ​വ​ക​ലാ​ശാ​ല എം.​എ കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

text_fields
bookmark_border
മ​ല​യാ​ള​സ​ർ​വ​ക​ലാ​ശാ​ല എം.​എ കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
cancel

തി​രൂ​ർ: തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​ൻ മ​ല​യാ​ള​സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഭാ​ഷാ​ശാ​സ്​​ത്രം, മ​ല​യാ​ളം (സാ​ഹി​ത്യ​പ​ഠ​നം, സാ​ഹി​ത്യ​ര​ച​ന), സം​സ്​​കാ​ര പൈ​തൃ​ക​പ​ഠ​നം, ജേ​ർ​ണ​ലി​സം മാ​സ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്, പ​രി​സ്​​ഥി​തി​പ​ഠ​നം, ത​ദ്ദേ​ശ​വി​ക​സ​ന​പ​ഠ​നം, ച​രി​ത്ര​പ​ഠ​നം, സോ​ഷ്യോ​ള​ജി, ച​ല​ച്ചി​ത്ര​പ​ഠ​നം എ​ന്നി​വ​യാ​ണ് കോ​ഴ്സു​ക​ൾ. അ​വ​സാ​ന തീ​യ​തി 30. 

ഓ​രോ കോ​ഴ്സി​ലും 20 പേ​ർ​ക്കാ​ണ് പ്ര​വേ​ശ​നം. യോ​ഗ്യ​ത ബി​രു​ദം. 2017 ജൂ​ലൈ 31ന് 28 ​വ​യ​സ്സ്​​ ക​വി​യ​രു​ത്. (പ​ട്ടി​ക​ജാ​തി-​വ​ർ​ഗം, ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ർ എ​ന്നി​വ​ർ​ക്ക് 30).  

ഓ​ൺ​ലൈ​നാ​യും നേ​രി​ട്ടും അ​പേ​ക്ഷി​ക്കാം. ഫീ​സ്​ 200 രൂ​പ. (പ​ട്ടി​ക​ജാ​തി -വ​ർ​ഗ​ക്കാ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും 100). എ​സ്.​ബി.​ഐ തി​രൂ​ർ ടൗ​ൺ ശാ​ഖ​യി​െ​ല സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 32709117532 എ​ന്ന അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണ​മ​ട​ച്ച് യു.​ടി.​ആ​ർ/​ജേ​ർ​ണ​ൽ ന​മ്പ​ർ വി​വ​ര​ങ്ങ​ൾ അ​പേ​ക്ഷ​യി​ൽ രേ​ഖ​പ്പെ​ടു​ത്ത​ണം. 

അ​പേ​ക്ഷ​ഫോ​റം www.malayalamuniversity.edu.in വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഫീ​സ്​​തു​ക തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​ൻ മ​ല​യാ​ള​സ​ർ​വ​ക​ലാ​ശാ​ല, തി​രൂ​ർ എ​ന്ന പേ​രി​ൽ ഡി.​ഡി​യാ​യി ന​ൽ​ക​ണം.

ജൂ​ലൈ എ​ട്ടി​ന് തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, തി​രൂ​ർ, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലെ എ​ട്ടു കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ക്കും. ഒ​രാ​ൾ​ക്ക് പ​ര​മാ​വ​ധി മൂ​ന്ന് കോ​ഴ്സു​ക​ൾ​ക്ക് പ​രീ​ക്ഷ എ​ഴു​താം. ഓ​രോ കോ​ഴ്സി​നും വെ​വ്വേ​റെ അ​ഭി​രു​ചി പ​രീ​ക്ഷ​യു​ണ്ടാ​ക​ും. ആ​ഗ​സ്റ്റ് ഒ​ന്നി​ന് പ്ര​വേ​ശ​നം ആ​രം​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam universityMA
News Summary - malayalam university
Next Story