50 ലക്ഷം രൂപയുടെ സ്കോളർഷിപ് നേടി മലപ്പുറം സ്വദേശി
text_fieldsമലപ്പുറം: 50 ലക്ഷം രൂപയുടെ യൂറോപ്യൻ സ്കോളർഷിപ് കരസ്ഥമാക്കി മലപ്പുറം സ്വദേശി. പടിഞ്ഞാറ്റുംമുറി പനമ്പറ്റയിലെ വി.കെ. മുഫീദ് റഹ്മാൻ (24) ആണ് യൂറോപ്പിലെ ഇന്റർനാഷനൽ മാസ്റ്റർ ഓഫ് സയൻസ് ഇൻ ഫയർ സേഫ്റ്റി എൻജിനീയറിങ് (ഐ.എം.എഫ്.എസ്.ഇ) സ്കോളർഷിപ്പിന് അർഹനായത്.
സ്കോട്ട്ലൻഡ്, സ്വീഡൻ, ബെൽജിയം, സ്പെയിൻ എന്നീ രാജ്യങ്ങളിലെ സർവകലാശാലകളിൽ ഓരോ സെമസ്റ്റർ വീതമാണ് പഠനം നടത്തുക. എറണാകുളം കുസാറ്റിൽനിന്ന് ഫയർ ആൻഡ് സേഫ്റ്റിയിൽ എൻജിനീയറിങ് ബിരുദം നേടിയ മുഫീദ് നിലവിൽ സൗദിയിലെ റിയാദിൽ ഫയർ ആൻഡ് ലൈഫ് സേഫ്റ്റി എൻജിനീയറായി ജോലി ചെയ്യുകയാണ്. വി.കെ. അബ്ദുസ്സലാമിന്റെയും നസീബയുടെയും മകനാണ്. സഹോദരങ്ങൾ: മിയാസ് റഹ്മാൻ, നിദ ഫാത്തിമ, നഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

