Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലബാർ മെഡിക്കൽ കോളജിൽ എം.ബി.ബി.എസ്, പി.ജി സീറ്റുകൾ കൂട്ടി
text_fieldsbookmark_border
കോഴിക്കോട്: മലബാർ മെഡിക്കൽ കോളജിൽ എം.ബി.ബി.എസിന് 50 സീറ്റുകൾ വർധിപ്പിച്ച് 200 സീറ്റുകളിൽ പ്രവേശനം നൽകാനുള്ള അനുമതി ദേശീയ മെഡിക്കൽ കമീഷൻ നൽകി. സംസ്ഥാന സർക്കാറും ആരോഗ്യ സർവകലാശാലയും നൽകിയ അനുമതിക്കു പിന്നാലെയാണ് നാഷനൽ ദേശീയ കമീഷൻ പ്രസ്തുത സീറ്റ് വർധന ഈ വർഷം മുതൽ പ്രാബല്യത്തിൽ വരുത്താൻ അനുമതി നൽകിയതെന്ന് ബന്ധപ്പെട്ടവർ വാർത്തകുറിപ്പിൽ അറിയിച്ചു.
വിവിധ സ്പെഷാലിറ്റി വിഭാഗങ്ങളിലായി എം.ഡി/എം.എസ് കോഴ്സുകൾക്ക് ഈ വർഷം 28 സീറ്റുകൾ വർധിപ്പിച്ച് ആകെ പോസ്റ്റ് ഗ്രാജ്വേറ്റ് സീറ്റുകളുടെ എണ്ണം 56 ആയി ഉയർത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു സ്വാശ്രയ മെഡിക്കൽ കോളജിന് എം.ബി.ബി.എസിന് വർഷത്തിൽ 200 വിദ്യാർഥികളെ പ്രവേശിപ്പിക്കാനുള്ള അനുമതി ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

