മഹാരാജാസ്: ഒന്നാം വര്‍ഷ ക്ലാസ്​ ഇന്ന്​ ആരംഭിക്കും

08:38 AM
09/07/2018
Maharajas

കൊ​ച്ചി: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ല്‍ ഒ​ന്നാം വ​ര്‍ഷ ബി​രു​ദ ക്ലാ​സു​ക​ള്‍ തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കും. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കേ​ണ്ടി​യി​രു​ന്ന ക്ലാ​സ് അ​ഭി​മ​ന്യു കൊ​ല്ല​പ്പെ​ട്ട​തി​നെ​തു​ട​ര്‍ന്ന് ഒ​രാ​ഴ്ച​ത്തേ​ക്ക് നീ​ട്ടി​വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​കൃ​ഷ്ണ​കു​മാ​ര്‍ പ​റ​ഞ്ഞു. എം.​കെ. സാ​നു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. 

 കോ​ള​ജി​ലു​ണ്ടാ​യ അ​നി​ഷ്​​ട സം​ഭ​വ​ങ്ങ​ളു​മാ​യി പ​രി​പാ​ടി​ക്ക്​ ബ​ന്ധ​മി​ല്ല. കോ​ള​ജി​െൻറ ച​രി​ത്ര​വും പാ​ര​മ്പ​ര്യ​വും വി​ദ്യാ​ർ​ഥി​ക​ളെ അ​റി​യി​ക്കു​ക​യാ​ണ് ല​ക്ഷ്യം. അ​ഭി​മ​ന്യു​വി​നു സം​ഭ​വി​ച്ച​തു​പോ​ലു​ള്ള അ​നു​ഭ​വ​ങ്ങ​ള്‍ ആ​വ​ർ​ത്തി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ൻ ന​ട​പ​ടി കൈ​ക്കൊ​ള്ളു​മെ​ന്നും പ്രി​ന്‍സി​പ്പ​ല്‍ പ​റ​ഞ്ഞു.

Loading...
COMMENTS