Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് അംഗത്വ ക്യാമ്പയിന്‍

text_fields
bookmark_border
മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് അംഗത്വ ക്യാമ്പയിന്‍
cancel

കൊച്ചി: മദ് റസ അധ്യാപകരുടെ പുരോഗതിക്കായി ആരംഭിച്ച കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് സംസ്ഥാനത്തെ മുഴുവന്‍ മദ് റസ അധ്യാപകരേയും ക്ഷേമനിധിയുടെ ഭാഗമാക്കുന്നതിനു സംസ്ഥാന തലത്തില്‍ അംഗത്വ ക്യാമ്പയിന്‍ സംഘടിപ്പിക്കും. ഇതിനായി വിവിധ മദ് റസ ബോര്‍ഡുകളുടെ ജില്ലാ-റെയ്ഞ്ച് തല ഭാരവാഹികളുടെയും മദ് റസ മാനേജ്‌മെന്റ് അസോസിയേഷന്‍ ഭാരവാഹികളുടെയും യോഗം നടത്താന്‍ തീരുമാനിച്ചു.

എറണാകുളം, ഇടുക്കി ജില്ലകളിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള യോഗം 28ന് എറണാകുളം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11 നും ആലപ്പുഴ, കോട്ടയം ജില്ലകളുടെത് 29 ന് രാവിലെ 11 ന് ആലപ്പുഴ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും കൊല്ലം, പത്തനംതിട്ട ജില്ലകളുടേത് 30 ന് രാവിലെ 11 ന് കൊല്ലം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും നടക്കും.

തിരുവനന്തപുരം ജില്ലയുടെ യോഗം 30 ന് ഉച്ചക്ക് ശേഷം മൂന്നിന് തൈക്കാട് ഗവ.ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും നടക്കും. യോഗത്തില്‍ ബന്ധപ്പെട്ട ഭാരവാഹികള്‍ പങ്കെടുക്കണമെന്നും അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Madrasa Teachers Welfare Board Membership Campaign
Next Story