മദ്രാസ് സർവകലാശാലയിൽ പി.ജി പ്രവേശനം
text_fieldsമദ്രാസ് സർവകലാശാല 2023-24 വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ്, പി.ജി ഡിപ്ലോമ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. മാസ്റ്റേഴ്സ് ബിരുദ കോഴ്സുകളിൽ വൈവിധ്യമാർന്ന നിരവധി വിഷയങ്ങളിലാണ് പഠനാവസരം.
എം.എസ്സി കോഴ്സിൽ ക്രിമിനോളജി ആൻഡ് ക്രിമിനൽ ജസ്റ്റിസ് സയൻസ്, സൈബർ ഫോറൻസിക് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി, കൗൺസലിങ് സൈക്കോളജി, ആക്ച്യൂറിയൽ സയൻസ്, ജിയോളജി, ഐ.ടി, മെറ്റീരിയൽസ് സയൻസ്, ബയോഫിസിക്സ്, മെഡിക്കൽ ബയോകെമിസ്ട്രി, ബയോമെഡിക്കൽ ജനിറ്റിക്സ്, മെഡിക്കൽ മൈക്രോ ബയോളജി, ന്യൂറോ സയൻസ്, ഫിസിയോളജി, ഫോട്ടോണിക്സ് ആൻഡ് ബയോഫോട്ടോണിക്സ്, നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി, യോഗ മുതലായ വിഷയങ്ങൾ തിരഞ്ഞെടുത്ത് പഠിക്കാം.
എം.എ കോഴ്സിൽ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, ഡിഫൻസ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, പബ്ലിക് പോളിസി, ഡെവലപ്മെന്റ് അഡ്മിനിസ്ട്രേഷൻ, ഇക്കണോമെട്രിക്സ്, ഫിനാൻഷ്യൽ ഇക്കണോമിക്സ്, ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, ഇന്ത്യൻ മ്യൂസിക്, ഭരതനാട്യം മുതലായ വിഷയങ്ങളിൽ പ്രവേശനമുണ്ട്.
എം.എഡ്, എൽ.എൽ.എം, എം.കോം, ബിസിനസ് ഡേറ്റ സയൻസ്, ഇന്റർനാഷനൽ ബിസിനസ് ആൻഡ് ഫിനാൻസ്, എം.ബി.എ, മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, എം.സി.എ മുതലായ മറ്റു കോഴ്സുകളിലും പ്രവേശനം തേടാം.
പ്രവേശന വിജ്ഞാപനം, പ്രോസ്പെക്ടസ് www.unom.ac.inൽനിന്ന് ഡൗൺലോഡ് ചെയ്ത് നിർദേശാനുസരണം ജൂൺ 30നകം അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

