Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഹൈസ്കൂൾ...

ഹൈസ്കൂൾ വിദ്യാർഥികൾക്കായി മാധ്യമം വെബിനാർ ഇന്ന്

text_fields
bookmark_border
ഹൈസ്കൂൾ വിദ്യാർഥികൾക്കായി മാധ്യമം വെബിനാർ ഇന്ന്
cancel

കോ​ഴി​ക്കോ​ട്: ഐ.​ഐ.​ടി, എ​യിം​സ്, ഐ.​ഐ.​എ​സ്.​സി, ജി​പ്മെ​ർ തു​ട​ങ്ങി ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​വേ​ശ​നം നേ​ടാ​നു​ള്ള വ​ഴി​ക​ളും സാ​ധ്യ​ത​ക​ളും വി​ശ​ദ​മാ​ക്കി മാ​ധ്യ​മം സാ​ൻ​ഡി ലേ​ണി​ങ്ങി​ന്റെ സ്റ്റെം ​ജീ​നി​യ​സ് പ്രോ​ജ​ക്ടു​മാ​യി ചേ​ർ​ന്ന് എ​ട്ട്, ഒ​മ്പ​ത്, പ​ത്ത് ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വെ​ബി​നാ​ർ മാ​ർ​ച്ച് ആ​റി​ന് ഞാ​യ​റാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം വൈ​കീ​ട്ട് 7.30ന് ​ന​ട​ക്കും.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം, പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ, പ​രീ​ക്ഷ​ക​ൾ​ക്ക് എ​ങ്ങ​നെ ഹൈ​സ്കൂ​ൾ ക്ലാ​സു​ക​ളി​ൽ​നി​ന്നു ത​ന്നെ നേ​ര​ത്തേ ഒ​രു​ങ്ങാം, ജെ.​ഇ.​ഇ, നീ​റ്റ്, കെ.​വി.​പി.​വൈ തു​ട​ങ്ങി​യ മ​ത്സ​ര പ​രീ​ക്ഷ​ക​ൾ​ക്കാ​യി എ​പ്പോ​ൾ, എ​ങ്ങ​നെ ഒ​രു​ങ്ങ​ണം, പ​രീ​ക്ഷ​യെ ഏ​തു രീ​തി​യി​ൽ അ​ഭി​മു​ഖീ​ക​രി​ക്ക​ണം തു​ട​ങ്ങി​യ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സം​ശ​യ​ങ്ങ​ൾ​ക്കും ആ​ശ​ങ്ക​ക​ൾ​ക്കും വെ​ബി​നാ​റി​ൽ മ​റു​പ​ടി ല​ഭി​ക്കും.

സാ​ൻ​ഡി ലേ​ണി​ങ് സി.​ഇ.​ഒ​യും ഐ.​ഐ.​ടി മ​ദ്രാ​സി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യു​മാ​യ സി. ​മു​ഹ​മ്മ​ദ് അ​ജ്മ​ൽ, സ്റ്റം ​ജീ​നി​യ​സ് അ​ക്കാ​ദ​മി​ക് ഹെ​ഡും ഐ.​ഐ.​ടി മ​ദ്രാ​സ് പൂ​ർ​വ വി​ദ്യാ​ർ​ഥി​യു​മാ​യ ഷ​ഫീ​ർ അ​മ്പാ​ട്ട്, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് M.B.B.S പൂ​ർ​ത്തി​യാ​ക്കി​യ ഡോ. ​ദു​നൂ​നു​ൽ ഷി​ബി​ലി എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കും. സൗ​ജ​ന്യ ര​ജി​സ്ട്രേ​ഷ​ന് www.madhyamam.com/webinar സ​ന്ദ​ർ​ശി​ക്കു​ക. ഫോ​ൺ: +91 7561881133, +91 7909113368

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam Webinar
News Summary - Madhyamam webinar today for high school students
Next Story