Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദേശത്തെയും ഇന്ത്യയിലെയും എം.ബി.ബി.എസ് പഠന സാധ്യതകളറിയാൻ മാധ്യമം വെബിനാർ

text_fields
bookmark_border
വിദേശത്തെയും ഇന്ത്യയിലെയും എം.ബി.ബി.എസ് പഠന സാധ്യതകളറിയാൻ മാധ്യമം വെബിനാർ
cancel

കൊച്ചി: വിദേശത്തോ ഇന്ത്യയിലോ എം.ബി.ബി.എസ് പഠനം ആഗ്രഹിക്കുന്നവർക്കായി മേയ് 28ന് മാധ്യമം സൗജന്യ വെബിനാർ ഒരുക്കുന്നു. ജോർജിയ, പോളണ്ട്, റഷ്യ, മോൾഡോവ, അർമേനിയ, കസാഖിസ്ഥാൻ, കിർഗിസ്ഥാൻ, ഉസ്ബകിസ്താൻ, അസർബെയ്ജാൻ, പോളണ്ട്, ന്യൂസിലാൻഡ്, മലേഷ്യ, ഈജിപ്ത്, കാനഡ, നെതർലാൻഡ്സ് എന്നിവിടങ്ങളിലെ പ്രശസ്ത യൂനിവേഴ്സിറ്റികളിൽനിന്നും കേരളത്തിലെയും കർണാടകയിലെയും തമിഴ്‌നാട്ടിലെയും സർവകലാശാലകളിൽനിന്നും എം.ബി.ബി.എസ് പഠനം ആഗ്രഹിക്കുന്നവർക്കായാണ് വെബിനാർ. വിദ്യാഭ്യാസ മേഖലയിൽ പരിചയസമ്പന്നരായ ഹെൽപ് അബ്രോഡ് എന്ന സ്ഥാപനവുമായി ചേർന്ന് നടത്തുന്ന വെബിനാർ ഇന്ത്യൻ സമയം വൈകീട്ട് ഏഴിന് സൂം പ്ലാറ്റ്ഫോമിലാണ് നടക്കുക.

വിദേശത്തെ ഉന്നത പഠന സാധ്യതകളെക്കുറിച്ചുള്ള സമഗ്ര വിവരം വെബിനാറിൽ ലഭിക്കും. വിവിധ യൂനിവേഴ്സിറ്റികളിലെ പ്രതിനിധികളുമായി നേരിട്ട് സംവദിക്കാനും സംശയനിവാരണത്തിനുമുള്ള അവസരവും ഉണ്ടാകും. വിദേശത്ത് പഠനത്തിനായി യൂനിവേഴ്സിറ്റികൾ തെരഞ്ഞെടുക്കാനുള്ള വിദഗ്ധ ഉപദേശങ്ങളും യൂനിവേഴ്സിറ്റികളിൽ ലഭ്യമാകുന്ന സ്കോളർഷിപ് സാധ്യതകളും ഇതിലൂടെ അറിയാം. കോഴ്സുകളുടെ വിവരങ്ങൾ, പ്രവേശന രീതി, കോഴ്സുകളുടെ ദൈർഘ്യം, പാർട്ട് ടൈം ജോലി, കോഴ്സ് പൂർത്തിയായ ശേഷമുള്ള കാര്യങ്ങൾ തുടങ്ങിയ വിവരങ്ങളും വിദഗ്ധർ പങ്കുവെക്കും.

വെബിനാറിൽ പങ്കെടുക്കുന്നതിനുള്ള സൗജന്യ രജിസ്ട്രേഷനായി http://www.madhyamam.com/webinar സന്ദർശിക്കുകയോ ക്യു.ആർ കോഡ് സ്കാൻ ചെയ്യുകയോ ചെയ്യാവുന്നതാണ്. ഫോൺ: 9037640007‌ (Whatsapp), 95394‌20690‌ (Calls).

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Madhyamam Webinar to know MBBS study opportunities abroad and in India
Next Story