എം.ബി.ബി.എസ് പഠന സാധ്യതകൾ അറിയാൻ മാധ്യമം വെബിനാർ
text_fieldsകൊച്ചി: ഉന്നതപഠനത്തിനായി കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെയും ജോർജിയ, ഉസ്ബകിസ്താൻ, ഈജിപ്ത്, പോളണ്ട്, റഷ്യ, മൾഡോവ, ഫിലിപ്പീൻസ്, അർമേനിയ, കസാഖ്സ്താൻ, കിർഗിസ്താൻ, അസർബൈജാൻ, ന്യൂസിലൻഡ്, മലേഷ്യ, കാനഡ, നെതർലാൻഡ്സ് രാജ്യങ്ങളിലെയും പ്രശസ്ത സർവകലാശാലകളിൽ എം.ബി.ബി.എസ് പഠനം ആഗ്രഹിക്കുന്നവർക്കായി ‘മാധ്യമ’ത്തിന്റെ നേതൃത്വത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു.
വിദ്യാഭ്യാസ മേഖലയിൽ പ്രവൃത്തിപരിചയമുള്ള ഹെൽപ് അബ്രോഡ് എന്ന സ്ഥാപനവുമായി ചേർന്ന് ജൂലൈ രണ്ടിനാണ് പരിപാടി. വിവിധ യൂനിവേഴ്സിറ്റികളിലെ പ്രതിനിധികളുമായി നേരിട്ട് സംവദിക്കാനും സംശയനിവാരണത്തിനുമുള്ള അവസരമുണ്ടാകും.
വിദേശത്ത് പഠനത്തിനായി യൂനിവേഴ്സിറ്റികൾ തിരഞ്ഞെടുക്കാനുള്ള മാർഗനിർദേശവും ലഭ്യമാകുന്ന സ്കോളർഷിപ് വിവരങ്ങളും അറിയാം. കോഴ്സുകളുടെ വിവരങ്ങൾ, പ്രവേശനരീതി, കോഴ്സുകളുടെ ദൈർഘ്യം, പാർട്ട് ടൈം ജോലി, കോഴ്സ് പൂർത്തിയായശേഷമുള്ള കാര്യങ്ങൾ തുടങ്ങിയ വിവരങ്ങൾ വിദഗ്ധർ പങ്കുവെക്കും. ഫോൺ: 9188001003.

