ആദരവും അറിവും പകർന്ന് 'മാധ്യമം'; കൊച്ചിയിൽ രജിസ്ട്രേഷൻ തുടരുന്നു
text_fieldsകൊച്ചി: ഉന്നത വിജയികൾക്കുള്ള ആദരവും അറിവും പകരാനുള്ള 'മാധ്യമം' ടോപ്പേഴ്സ് മീറ്റിലേക്കുള്ള രജിസ്ട്രേഷൻ തുടരുന്നു. 'സീക്കോ' ഇന്‍റർ നാഷണലുമായി കൈ കോർത്താണ് പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ ആദരിക്കുന്ന 'ടോപ്പേഴ്സ് മീറ്റ്' എറണാകുളത്ത് സംഘടിപ്പിക്കുന്നത്.
ആഗസ്റ്റ് 24ന് എറണാകുളം ടൗൺ ഹാളിൽ ഉച്ച രണ്ടിനാണ് പരിപാടി. പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവർ, പ്ലസ് ടു സി.ബി.എസ്.ഇ പരീക്ഷയിൽ 85 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയവർ എന്നിവരെയാണ് ചടങ്ങിൽ ആദരിക്കുക.
പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് വിദേശത്തെ എം.ബി.ബി.എസ് പഠനാവസരത്തെ കുറിച്ച് മനസില്ലാക്കാനും കഴിയും. പരിപാടി ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ നിസാം അഹമ്മദ് കുട്ടികൾക്കായി ക്ലാസെടുക്കും. വാർത്തയോടൊപ്പം നൽകിയ ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് അർഹരായ വിദ്യാർഥികൾക്ക് രജിസ്റ്റർ ചെയ്യാം. ഹെൽപ്പ്ലൈൻ നമ്പർ: 9645006106.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.