Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_right'മാധ്യമം' ടോപ്പേഴ്​സ്​...

'മാധ്യമം' ടോപ്പേഴ്​സ്​ മീറ്റ്​; തിരുവനന്തപുരത്ത് രജിസ്​ട്രേഷൻ തുടരുന്നു

text_fields
bookmark_border
മാധ്യമം ടോപ്പേഴ്​സ്​ മീറ്റ്​; തിരുവനന്തപുരത്ത് രജിസ്​ട്രേഷൻ തുടരുന്നു
cancel

തിരുവനന്തപുരം: പഠനത്തിൽ മിടുക്കരായ വിദ്യാർഥികൾക്ക്​ ആദരമൊരുക്കാൻ 'മാധ്യമം' സംഘടിപ്പിക്കുന്ന ടോപ്പേഴ്​സ്​ മീറ്റിലേക്ക്​ രജിസ്​ട്രേഷൻ തുടരുന്നു. ഡോ. ആസ്ക്​ ഹെൽത്ത്​ കെയർ ആൻഡ്​ എജുക്കേഷൻ പ്രൈവറ്റ്​ ലിമിറ്റഡുമായി കൈ കോർത്താണ്​ പ്ലസ്​ ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ ആദരിക്കുന്ന ചടങ്ങ്​ തിരുവനന്തപുരത്ത്​ സംഘടിപ്പിക്കുന്നത്​.

ആഗസ്റ്റ്​ 25ന്​ മസ്​കോട്ട്​ ഹോട്ടലിൽ ഉച്ച രണ്ടിനാണ് പരിപാടി. പ്ലസ്​ ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്​ നേടിയവർ, പ്ലസ്​ ടു സി.ബി.എസ്​.ഇ പരീക്ഷയിൽ 85 ശതമാനത്തിന്​ മുകളിൽ മാർക്ക്​ നേടിയവർ എന്നിവരെയാണ്​ ചടങ്ങിൽ ആദരിക്കുക.

പരിപാടിയിൽ പ​ങ്കെടുക്കുന്നവർക്ക്​ വിദേശത്തെ​ എം.ബി.ബി.എസ്​ പഠനാവസരത്തെ കുറിച്ച്​ മനസില്ലാക്കാനും കഴിയും. പരിപാടി ​വി.കെ. പ്രശാന്ത്​ എം.എൽ.എ ഉദ്​ഘാടനം ചെയ്യും. പ്രശസ്ത കോർപ്പറേറ്റ്​ ട്രെയിനർ രജിത്​ കരുണാകരൻ മോട്ടിവേഷൻ ക്ലാസ്​ നയിക്കും. വാർത്തയോടൊപ്പം നൽകിയ ക്യൂ.ആർ കോഡ്​ സ്കാൻ ചെയ്ത്​ അർഹരായ വിദ്യാർഥികൾക്ക്​ രജിസ്റ്റർ ചെയ്യാം. ഹെൽപ്പ്​ലൈൻ നമ്പർ: 9645007018.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam toppers meet
News Summary - Madhyamam toppers meet: registration continue in TVM
Next Story