പ്ലസ് ടു, ഡിഗ്രി വിദ്യാർഥികൾക്ക് 'മാധ്യമം-ലോജിക്' വെബിനാർ
text_fieldsമലപ്പുറം: കോമേഴ്സ് വിദ്യാഭ്യാസ രംഗത്തെ ഉന്നത സാധ്യതകള്‍ പകര്‍ന്ന് നല്കാൻ മാധ്യമവും 25 വർഷമായി പ്രഫഷനൽ വിദ്യാഭ്യാസ രംഗത്ത് നിറസാന്നിധ്യമായ ലോജിക് സ്കൂൾ ഓഫ് മാനേജ്മെൻറും ചേര്‍ന്ന് നടത്തുന്ന സൗജന്യ വെബിനാര്‍ ഞായറാഴ്ച രാത്രി 8.30ന്.
കോമേഴ്സ് സാധ്യതകളായ സി.എ, സി.എം.എ (ഇന്ത്യ), സി.എസ്, എ.സി.സി.എ, സി.എം.എ (യു.എസ്.എ), സി.പി.എ, സി.ഐ.എ തുടങ്ങിയ അവസരങ്ങളും കൂടുതല്‍ തൊഴില്‍ സാധ്യതകളും പരിചയപ്പെടാന്‍ വിദ്യാർഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അവസരമൊരുക്കും.
കോമേഴ്സ് പ്രഫഷനലുകളായ രേവതി രാജാ (സി.എ), ഷനിൽ ഉസ്മാൻ (സി.എ), ഷഹീദ് (സി.എം.എ), അൽകേഷ് സുഭാഷ് (എ.സി.സി.എ ഫാക്കല്‍റ്റി), ചന്ദന ബോസ് (സി.എം.എ യു.എസ്.എ വേൾഡ് റാങ്ക് ജേതാവ്) എന്നിവർ നേതൃത്വം നല്‍കും.
രജിസ്ട്രേഷന് www.madhyamam.com/webinar ഫോൺ: 7025910111, 7025167222.

