പ്ലസ് ടു കഴിഞ്ഞില്ലേ? പഠനവും ജോലിയും ഞങ്ങളുടെ ഉറപ്പ്
text_fieldsകോഴിക്കോട്: ഈ വർഷം പ്ലസ് ടു പൂർത്തിയാക്കിയവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കായി ഒരു സുവർണാവസരമൊരുങ്ങുന്നു. മികച്ച പഠനസാധ്യതയും ജോലിയും ഉറപ്പാക്കാൻ കൊമേഴ്സ് മേഖല നിങ്ങളെ കാത്തിരിക്കുകയാണ്. ഏത് കോഴ്സ് തെരഞ്ഞെടുക്കണം, എങ്ങനെ പഠിക്കണം, ഏത് ജോലിയിൽ കയറിയാൽ ഉയർന്ന ശമ്പളം കിട്ടും എന്ന ആശങ്ക ഇനി വേണ്ട. എല്ലാ ആശങ്കയുമകറ്റി കൃത്യമായ മാർഗനിർദേശങ്ങൾ നൽകാൻ മാധ്യമവും ലക്ഷ്യയും വെബിനാറുമായി വീണ്ടുമെത്തുകയാണ്. ആഗസ്റ്റ് 10നാണ് മാധ്യമം-ലക്ഷ്യ വെബിനാർ അരങ്ങേറുക.
ഇന്റഗ്രേറ്റഡ് കോഴ്‌സുകളിലൂടെ ചെറു പ്രായത്തിൽ തന്നെ മികച്ച ശമ്പളത്തോട് കൂടി ജോലി ഉറപ്പിക്കാൻ എന്തു ചെയ്യണം എന്ന വിജയമന്ത്രം വെബിനാറിലൂടെ നിങ്ങൾക്കു മുന്നിലെത്തും. വെറും ഡിഗ്രി കോഴ്സ് എന്നതിനപ്പുറം പഠന ശേഷം ഡിഗ്രി യോഗ്യത കൂടാതെ കൊമേഴ്‌സ് പ്രൊഫഷണൽ ആയി ജോലിയിലേക്ക് പ്രവേശിക്കാനുള്ള അവസരമാണ് ഇന്റഗ്രേറ്റഡ് കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ ലഭിക്കുക. B.Voc + ACCA , B.Com + ACCA, B.Com + CMA USA, MBA + ACCA തുടങ്ങിയ ഇന്റഗ്രേറ്റഡ് കോഴ്‌സുകളാണ് ഇതിന്റെ മുൻപന്തിയിൽ. ഈ കോഴ്സുകളിൽ സ്കിൽ ഡെവലപ്മെന്റിന് പ്രാധാന്യം നൽകുന്ന അക്കൗണ്ടിങ് റിലേറ്റഡ് പ്രഫഷനൽ ഡിഗ്രിയാണ് B.Voc + ACCA. അക്കൗണ്ടിങ് മേഖലയിൽ ജോലിയിൽ പ്രവേശിക്കുമ്പോൾ ഉണ്ടാകേണ്ട പ്രാക്റ്റിക്കൽ നോളജും സ്കില്ലുകളും B.Voc+ACCA പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് ലഭിക്കും.
വിദ്യാർഥികളും മാതാപിതാക്കളും ഉറപ്പായും പങ്കെടുക്കേണ്ട വെബിനാറിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സംശയ നിവാരണത്തിനും അവസരമുണ്ടാവും. പ്ലേസ്മെന്റ് വിവരങ്ങളും ഇന്റർവ്യൂ പരിശീലന വിവരങ്ങളും വെബിനാറിലൂടെ ലഭ്യമാവും. നൽകിയിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്തുകയോ, https://www.madhyamam.com/webtalk വെബ്സൈറ്റ് സന്ദർശിച്ചോ രജിസ്റ്റർ ചെയ്യാം. ഫോൺ 9446235630, 9645005115.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

