കൊമേഴ്സിൽ കരിയർ ഇന്നുറപ്പിക്കാം; വെബിനാർ ഇന്ന് രാത്രി 7.30 മുതൽ
text_fieldsകോഴിക്കോട്: കൊമേഴ്സിൽ മികച്ച കരിയർ ഉറപ്പാക്കാൻ മാർഗനിർദേശങ്ങളുമായി മാധ്യമം-ലക്ഷ്യ വെബിനാർ ഇന്ന് ഇന്ത്യൻ സമയം രാത്രി 7.30 മുതൽ. കൊമേഴ്സ് രംഗത്തെ എല്ലാ സാധ്യതകളും വിശദമാക്കുന്ന, കരിയർ ഓപ്ഷനുകൾ അവതരിപ്പിക്കുന്ന, വിവിധ കോഴ്സുകൾ സംബന്ധിച്ച വിവരങ്ങൾ ചർച്ചചെയ്യുന്ന വെബിനാർ സൗജന്യമായാണ് നടക്കുക. വിദേശത്തും സ്വദേശത്തും ഏറെ സാധ്യതകളുള്ള കൊമേഴ്സ് കരിയറുകളുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും പറഞ്ഞുതരാൻ ഈ രംഗത്തെ പ്രഗത്ഭർ നയിക്കുന്ന സെഷനുകളും വെബിനാറിലുണ്ടാകും.
സി.എ, സി.എം.എ (ഇന്ത്യ), സി.എം.എ (യു.എസ്), സി.എസ്, എ.സി.സി.എ, ബിവോക്(അക്കൗണ്ടിങ് & ബിസിനസ് ഇന്റഗ്രേറ്റഡ് വിത്ത് എ.സി.സി.എ), ബികോം (ഇന്റര്‍നാഷണല്‍ ഫിനാന്‍സ് & അക്കൗണ്ടിങ് ഇന്റഗ്രേറ്റഡ് വിത്ത് എ.സി.സി.എ -യുകെ), എം.ബി.എ, സി.എ.ടി (സര്‍ട്ടിഫിക്കറ്റ് ഇന്‍ അക്കൗണ്ടിങ് ടെക്നീഷ്യന്‍സ്) തുടങ്ങി നിരവധി കോഴ്സുകളിലൂടെ കൊമേഴ്സ് രംഗത്ത് മുന്നേറ്റം നടത്തി മികച്ച കരിയർ സ്വന്തമാക്കാനുള്ള സാധ്യതകളാണ് വെബിനാറിലൂടെ അവതരിപ്പിക്കുക. കൊമേഴ്സ് പഠനശേഷം പ്ലേസ്മെന്റ് സംബന്ധമായ വിവരങ്ങളും വെബിനാറിലൂടെ ലഭ്യമാവും.
പ്രഫഷനല്‍ കൊമേഴ്സ് കോഴ്സുകളെ സംബന്ധിച്ചുണ്ടായിരുന്ന അബദ്ധധാരണകളെ തിരുത്തിയെഴുതുന്നതുകൂടിയാവും വെബിനാർ. സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് തുടങ്ങി ഏത് കോഴ്സ് പഠിച്ച വിദ്യാർഥികൾക്കും വെബിനാറിൽ പങ്കെടുക്കാം. ഒരു കരിയർ തെരഞ്ഞെടുക്കുമ്പാൾ മനസിൽ വെക്കേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഇന്ത്യയിലെതന്നെ പ്രമുഖ കരിയർ കോച്ച് വെബിനാറിൽ സംവദിക്കും. വിദ്യാർഥികളും മാതാപിതാക്കളും ഉറപ്പായും പങ്കെടുക്കേണ്ട വെബിനാറാണ് ഇത്.
വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സംശയ നിവാരണത്തിനായും വെബിനാറിൽ അവസരമുണ്ടാവും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ലക്ഷ്യ ഫൗണ്ടറും മാനേജിങ് ഡയറക്ടറുമായ ഓർവൽ ലയണൽ, ലക്ഷ്യ ഡയറക്ടറും അപ്ഗ്രാഡ് മുൻ സി.ഇ.ഒയുമായ അർജുൻ മോഹൻ, അവിനാഷ് കുളൂർ എന്നിവർ വെബിനാറിൽ സംവദിക്കും. കേരളത്തിലെയും ജി.സി.സിയിലേയും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വെബിനാറിന്റെ ഭാഗമാവാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

