മാധ്യമം-ലക്ഷ്യ കോമേഴ്സ് വെബിനാർ; കോമേഴ്സിലൂടെ ലൈഫ് സെറ്റാക്കാം, ഉടൻ രജിസ്റ്റർ ചെയ്യൂ
text_fieldsകോഴിക്കോട്: കോമേഴ്സിലൂടെ ലൈഫ് സെറ്റ് ആക്കാനുള്ള സുവർണാവസരവുമായി മാധ്യമം-ലക്ഷ്യ സൗജന്യ വെബിനാർ ഒരുങ്ങുന്നു. ജൂൺ 15ന് ഇന്ത്യൻ സമയം രാത്രി 7.30 മുതലാണ് വെബിനാർ. കോമേഴ്സിലൂടെ മികച്ച കരിയർ ഉറപ്പാക്കാനും അതുവഴി ജീവിത വിജയം നേടാനുമുള്ള മാർഗങ്ങൾ വിദ്യാർഥികൾക്ക് വെബിനാറിലൂടെ അറിയാം. ഈ രംഗത്തെ പ്രഗത്ഭർ നയിക്കുന്ന സെഷനുകളുണ്ടാവും.
‘സി.എ അറ്റ് ഏജ് 21 പോസിബ്ൾ’ എന്ന വിഷയത്തിൽ സ്റ്റാർട്ടപ്പ് അഡ്വൈസറും എം&എ സ്‍പെഷലിസ്റ്റും സ്ട്രാറ്റജിക് ഫിനാൻസ് കൺസൾട്ടന്റുമായ അഭിജിത്ത് പ്രേമൻ ക്ലാസ് നയിക്കും. ‘എ.സി.സി.എ ബൈ ഏജ് 20 പോസിബ്ൾ’ എന്ന വിഷയത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലക്ഷ്യ ഫാക്കൽറ്റി സെൻ റൂബി സെഷൻ നയിക്കും. ‘സയൻസ് ടു എ.സി.സി.എ മെംബർ പോസിബ്ൾ’ എന്ന വിഷയത്തിൽ ഓക്സ്ഫോർഡ് ബ്രൂക്സ് റജിസ്ട്രേഡ് മെന്ററും ഇ.വൈ കൺസൾട്ടന്റും ലക്ഷ്യ ഫാക്കൽറ്റിയുമായ റസ ബേക്കർ ക്ലാസ് നയിക്കും. അവിനാഷ് കുളൂർ മോഡറേറ്ററാകും.
സി.എ, സി.എം.എ (ഇന്ത്യ), സി.എം.എ (യു.എസ്), സി.എസ്, എ.സി.സി.എ, ബിവോക്(അക്കൗണ്ടിങ് & ബിസിനസ് ഇന്റഗ്രേറ്റഡ് വിത്ത് എ.സി.സി.എ), ബി.കോം (ഇന്റര്‍നാഷണല്‍ ഫിനാന്‍സ് & അക്കൗണ്ടിങ് ഇന്റഗ്രേറ്റഡ് വിത്ത് എ.സി.സി.എ -യുകെ), എം.ബി.എ, സി.എ.ടി (സര്‍ട്ടിഫിക്കറ്റ് ഇന്‍ അക്കൗണ്ടിങ് ടെക്നീഷ്യന്‍സ്) തുടങ്ങി നിരവധി കോഴ്സുകളിലൂടെ കോമേഴ്സ് രംഗത്ത് മുന്നേറ്റം നടത്തി മികച്ച കരിയർ സ്വന്തമാക്കാനുള്ള സാധ്യതകളാണ് വെബിനാറിലൂടെ അവതരിപ്പിക്കുക. കോമേഴ്സ് പഠനശേഷം പ്ലേസ്മെന്റ് സംബന്ധമായ വിവരങ്ങളും ലഭ്യമാവും.
സയൻസ്, കോമേഴ്സ്, ഹ്യുമാനിറ്റീസ് തുടങ്ങി ഏത് കോഴ്സ് പഠിച്ച വിദ്യാർഥികൾക്കും വെബിനാറിൽ പങ്കെടുക്കാം. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സംശയ നിവാരണത്തിനായും വെബിനാറിൽ അവസരമുണ്ടാവും. നൽകിയിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്തുകയോ, https://www.madhyamam.com/webtalk വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 9446235630, 9645005115 എന്നീ ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.