Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപുതിയ കാല കരിയർ...

പുതിയ കാല കരിയർ സാധ്യതകൾക്കൊപ്പം പറന്നുയരാൻ ‘എജുകഫെ’

text_fields
bookmark_border
പുതിയ കാല കരിയർ സാധ്യതകൾക്കൊപ്പം പറന്നുയരാൻ ‘എജുകഫെ’
cancel

കോ​ഴി​ക്കോ​ട്: എ​ൻ​ജി​നീ​യ​റി​ങ്, മെ​ഡി​ക്ക​ൽ തു​ട​ങ്ങി​യ പ​ര​മ്പ​രാ​ഗ​ത ചി​ന്താ​ഗ​തി​ക​ൾ​ക്ക​പ്പു​റം പു​തി​യ കാ​ല​ത്തെ ക​രി​യ​ർ സാ​ധ്യ​ത​ക​ൾ നേ​രി​ട്ട​റി​യാ​ൻ അ​വ​സ​ര​മൊ​രു​ക്കി ‘മാ​ധ്യ​മം എ​ജു​ക​ഫെ’. ലോ​ക​മെ​മ്പാ​ടും വ​ലി​യ ശ​മ്പ​ള​വും തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​മു​ള്ള സൈ​ബ​ർ സെ​ക്യൂ​രി​റ്റി, ഡാ​റ്റാ സ​യ​ൻ​സ്, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് ആ​ൻ​ഡ് റോ​ബോ​ട്ടി​ക്സ് തു​ട​ങ്ങി​യ ആ​ധു​നി​ക കോ​ഴ്സു​ക​ളും കേ​ന്ദ്ര​സ​ർ​ക്കാ​റി​ന് കീ​ഴി​ലു​ള്ള എ​ഫ്.​ഡി.​ഡി.​ഐ​യു​ടെ ഫാ​ഷ​ൻ-​ഫൂ​ട്‌​വെ​യ​ർ ഡി​സൈ​നി​ങ് കോ​ഴ്സു​ക​ളു​മാ​ണ് ഇ​ത്ത​വ​ണ​ത്തെ മു​ഖ്യ ആ​ക​ർ​ഷ​ണം.

സാ​ങ്കേ​തി​ക​വി​ദ്യ ലോ​കം കീ​ഴ​ട​ക്കു​ന്ന കാ​ല​ത്ത് എ.​ഐ, സൈ​ബ​ർ സെ​ക്യൂ​രി​റ്റി, ഡാ​റ്റാ സ​യ​ൻ​സ് മേ​ഖ​ല​ക​ളി​ൽ എ​ങ്ങ​നെ മി​ക​ച്ച ക​രി​യ​ർ കെ​ട്ടി​പ്പ​ടു​ക്കാ​മെ​ന്ന് വി​ദ​ഗ്ധ​രി​ൽ​നി​ന്ന് നേ​രി​ട്ട​റി​യാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​സ​ര​മു​ണ്ട്. ഇ​തി​നൊ​പ്പം എ​ഫ്.​ഡി.​ഡി.​ഐ ഡി​സൈ​നി​ങ് കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള അ​ഖി​ലേ​ന്ത്യാ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ എ.​ഐ.​എ​സ്.​ടി 2026 നെ​ക്കു​റി​ച്ച പൂ​ർ​ണ​വി​വ​ര​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ജു​ക​ഫെ​യി​ൽ ചോ​ദി​ച്ച​റി​യാം.

‘മീ ​ഫ്ര​ണ്ട്’ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന മേ​ള ഏ​പ്രി​ൽ 17, 18 തീ​യ​തി​ക​ളി​ൽ കോ​ഴി​ക്കോ​ട് ആ​സ്പി​ൻ കോ​ർ​ട്ട്‌​യാ​ർ​ഡി​ലും ഏ​പ്രി​ൽ 21, 22ന് ​മ​ല​പ്പു​റം റോ​സ് ലോ​ഞ്ചി​ലും ഏ​പ്രി​ൽ 24, 25ന് ​കൊ​ച്ചി റെ​ന ഇ​വ​ന്റ് ഹ​ബ്ബി​ലു​മാ​യാ​ണ് ന​ട​ക്കു​ന്ന​ത്. ഹൈ​ബ്രി​ഡ് വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​യ ‘ഫ്യൂ​ച്ച​ർ’ ആ​ണ് മു​ഖ്യ​പ്രാ​യോ​ജ​ക​ർ.

പ​ഠ​ന​ത്തി​നൊ​പ്പം മാ​ന​സി​കാ​രോ​ഗ്യ​ത്തി​നും ഊ​ന്ന​ൽ ന​ൽ​കു​ന്ന മേ​ള​യി​ൽ ന​ടി അ​ശ്വ​തി ശ്രീ​കാ​ന്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ‘ബി​ക്ക​മി​ങ്’ ടീ​മി​ന്റെ കൗ​ൺ​സ​ലി​ങ് സെ​ഷ​നു​ക​ളു​ണ്ടാ​കും. കു​​ട്ടി​​ക​​ൾ​​ക്ക് ഏ​​റ്റ​​വും അ​​നു​​യോ​​ജ്യ​​മാ​​യ കോ​​ഴ്സു​​ക​​ൾ ഏ​​താ​​ണെ​​ന്ന് ശാ​​സ്ത്രീ​​യ​​മാ​​യി ക​​ണ്ടെ​​ത്തു​​ന്ന​​തി​​ൽ ‘സി​​ജി’ ന​​ട​​ത്തു​​ന്ന സെ​ഷ​ൻ എ​​ജു​​ക​​ഫെ​​യു​​ടെ പ്ര​​ധാ​​ന ആ​​ക​​ർ​​ഷ​​ണ​​മാ​​ണ്. ‘സി​​ജി’​​യു​​ടെ പ്ര​​ത്യേ​​ക കൗ​​ൺ​​സ​​ലി​​ങ് സെ​​ഷ​​നും ആ​​പ്റ്റി​​റ്റ്യൂ​​ഡ് ടെ​​സ്റ്റു​മു​​ണ്ടാ​​കും. ഇ​തി​നു​പു​റ​മെ പ്ര​മു​ഖ​രാ​യ ടോം ​ജോ​സ​ഫ്, കാ​ർ​ത്തി​ക് സൂ​ര്യ, മീ​നാ​ക്ഷി അ​നൂ​പ്, ബ്രാ​ൻ​ഡ് സ്വാ​മി, ഷെ​ഫ് വി​നോ​ദ്, അ​ജി​ൽ മു​ഹ​മ്മ​ദ്, നി​മ സു​ലൈ​മാ​ൻ, ജി​യാ​സ് ജ​മാ​ൽ, സി. ​മു​ഹ​മ്മ​ദ് അ​ജ്മ​ൽ, പ്ര​മോ​ദ് രാ​മ​ൻ, ജി​മ്മി ജെ​യിം​സ്, റാ​ഷി​ദ് ഗ​സ്സാ​ലി, ഷാ​ഹി​ദ് എ​ളേ​റ്റി​ൽ, ഹാ​മി​ദ​ലി വാ​ഴ​ക്കാ​ട്, താ​ഹി​ർ ബോ​ണ​ഫൈ​ഡ്, ലു​ബ്ന നു​ഫൈ​ൽ, കെ. ​നി​ഷ, മു​ഹ​മ്മ​ദ് അ​ൽ​ഫാ​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ​ർ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കും. ഇ​ന്ത്യ​യി​ലെ​യും വി​ദേ​ശ​ത്തെ​യും നൂ​റു​ക​ണ​ക്കി​ന് പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന മേ​ള​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. www.myeducafe.com എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ സീ​റ്റു​ക​ൾ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9645007116 എ​ന്ന വാ​ട്സാ​പ് ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationMadhyamam EducafeCareer ExpoEducation News
News Summary - Madhyamam Educafe to Showcase New-Age Career Opportunities
Next Story