Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഅഭിരുചി അളക്കാം...

അഭിരുചി അളക്കാം എജുകഫെയിലൂടെ

text_fields
bookmark_border
അഭിരുചി അളക്കാം എജുകഫെയിലൂടെ
cancel
Listen to this Article

കോഴിക്കോട്: ഗൾഫിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ മേളയായ മാധ്യമം 'എജു കഫെ' കേരളത്തിലെത്തുമ്പോൾ വിദ്യാർഥികളെ കാത്ത് അവസരങ്ങളേറെ. മേയ് 20, 21 തീയതികളിൽ കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിലും മേയ് 27, 28 തീയതികളിൽ മലപ്പുറം റോസ് ലോഞ്ചിലും നടക്കുന്ന എജുകഫെയിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും വഴികാട്ടിയാവുന്ന സെഷനുകളും കരിയർ ശിൽപശാലകളുമടക്കം നിരവധി പരിപാടികൾ അരങ്ങേറും.

വിദ്യാർഥികളുടെ അഭിരുചി ശാസ്ത്രീയമായി നിർണയിച്ച് ഉപരിപഠനവും കരിയറും തെരഞ്ഞെടുക്കുന്നതിനായി സിജി (സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ) കഴിഞ്ഞ 15 വർഷമായി നടത്തിക്കൊണ്ടിരിക്കുന്ന അഭിരുചി പരീക്ഷ (ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്) ആണ് എജുകഫെയിലെ പ്രധാന വിഭവങ്ങളിലൊന്ന്. 'സി ഡാറ്റ്' എന്ന ഈ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എജുകഫെയിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് കുറഞ്ഞ നിരക്കിൽ ലഭ്യമാവും. 1600 രൂപവരുന്ന ടെസ്റ്റിന് എജുകഫെയിലുടെ 999 രൂപക്ക് പങ്കെടുക്കാം. എജുകഫെയുടെ രജിസ്ട്രേഷൻ സമയത്തുതന്നെ ഓപ്ഷൻ സ്വീകരിക്കാനാവും.

സൈലം (Xylem) നടത്തുന്ന 'ബസ് ദ ബ്രെയിൻ' ക്വിസ് മത്സരമാകും എജുകഫെയെ ആകർഷകമാക്കുന്ന മറ്റൊന്ന്. കൂടാതെ മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷക്കൊരുങ്ങുന്ന വിദ്യാർഥികൾക്കായി മോക്ക് എൻട്രൻസ് പരീക്ഷകളും എജുകഫെയിലുണ്ടാകും. എജുകഫെയിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ഇത് സൗജന്യമായിരിക്കും. കരിയർ മോട്ടിവേഷൻ, മാനസികാരോഗ്യം, പാരന്റിങ് തുടങ്ങിയ സെഷനുകൾ, റോബോട്ടിക്സ്, മൈന്റ് ഹാക്കിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സിവിൽ സർവിസ്, വിദേശപഠനം, മാനേജ്മെന്റ് പഠനം തുടങ്ങി നിരവധി കോഴ്സുകളുമായി ബന്ധപ്പെട്ട ക്ലാസുകൾ, ന്യൂട്രീഷ്യൻ കോഴ്സുകൾ, വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരുമായി നടത്തുന്ന 'ടോപ്പേഴ്സ് ടോക്ക്', എജുടെയിൻമെന്റ് പരിപാടികൾ, എജുക്കേഷൻ കോണ്ടസ്റ്റുകൾ തുടങ്ങിയവയും എജുകഫെയുടെ ഭാഗമാവും.

തന്നിരിക്കുന്ന ക്യൂആർ കോഡ് സ്കാൻ ചെയ്ത് നിങ്ങൾക്ക് ഓൺലൈനായി കഫേയിൽ രജിസ്റ്റർ ചെയ്യാം. കോഴിക്കോട് ടാഗോർ സെന്റനറി ഹാളിൽ നടക്കുന്ന എജുകഫെയിൽ രജിസ്റ്റർ ചെയ്യാൻ വിളിക്കേണ്ട നമ്പർ: 9497 197 794, വെബ്സൈറ്റ്: https://myeducafe.com/. മ​ല​പ്പു​റം റോ​സ് ലോ​ഞ്ചി​ൽ ന​ട​ക്കു​ന്ന എ​ജു​ക​ഫെ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ വി​ളി​ക്കേ​ണ്ട ന​മ്പ​ർ: മ​ല​പ്പു​റം: 9645 006 838 വെ​ബ്സൈ​റ്റ്: https://myeducafe.com/

സൈലം ആണ് എജുകഫെ കേരള സീസണിന്റെ മുഖ്യ പ്രായോജകർ. സെറ്റെയിപ്പ് ആണ് പരിപാടിയുടെ പ്രസന്റിങ് സ്പോൺസർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Educafe 2022
News Summary - Madhyamam Educafe meet
Next Story