Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightമാധ്യമം ‘എജുകഫേ’ക്ക്...

മാധ്യമം ‘എജുകഫേ’ക്ക് സമാപനം

text_fields
bookmark_border
educafe-malappuram
cancel
camera_alt???????????????? ????????? ???????????????? ?????????? ????????????????? ????????? ??????? ?? ?????????????? ???????????????? ??????????????????

മ​ല​പ്പു​റം: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മു​ന്നി​ൽ വൈ​ജ്ഞാ​നി​ക​ലോ​കം തു​റ​ന്നു​വെ​ച്ച മാ​ധ്യ​മം ‘എ​ജു​ക​ഫേ’​ ക്ക് മ​ല​പ്പു​റ​ത്തി​​െൻറ വി​ദ്യാ​ഭ്യാ​സ ച​രി​ത്ര​ത്തി​ൽ പു​തി​യ അ​ധ്യാ​യം എ​ഴു​തി​ച്ചേ​ർ​ത്ത് സ​മാ​പ​നം. നെ​ഹ്​​റു ഗ്രൂ​പ്​ ഓ​ഫ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ൻ​സ് മു​ഖ്യ​പ്രാ​യോ​ജ​ക​രാ​യി ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​ യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ലേ​ക്ക് ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക ​രു​മെ​ത്തി. ഗ​ൾ​ഫി​ൽ നാ​ല് എ​ഡി​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ എ​ജു​ക​ഫേ​യു​ടെ ആ​ദ്യ കേ​ര​ള പ​തി​പ്പി​നാ​ണ് മ​ല​ പ്പു​റം പ​ട്ട​ർ​ക്ക​ട​വ​ൻ റോ​സ്​​ലോ​ഞ്ച് വേ​ദി​യാ​യ​ത്. വ്യാ​ഴാ​ഴ്ച പ്ല​സ് ടു ​വി​ജ​യി​ക​ൾ​ക്ക് അ​നു​മോ​ദ​ന​വു​മാ​യി ‘ഞ​ങ്ങ​ളും മി​ടു​ക്ക​രാ​ണ്’ പ​രി​പാ​ടി​യോ​ടെ​യാ​യി​രു​ന്നു തു​ട​ക്കം. അ​ക്കാ​ദ​മി​ക് എ​ക്സ​ല​ൻ​സ്, പാ​ന​ൽ ഡി​സ്ക​ഷ​ൻ, മാ​ജി​ക് ലി​യോ ഷോ ​തു​ട​ങ്ങി​യ​വ​യും അ​ര​ങ്ങേ​റി.

അ​ഭി​മാ​ന​ത്തോ​ടെ അ​വ​ർ പ​റ​ഞ്ഞു, ‘ഞ​ങ്ങ​ളും മി​ടു​ക്ക​രാ​ണ്’
ഡി ​പ്ല​സ് ഗ്രേ​ഡ് വാ​ങ്ങി​യ​വ​രും മി​ടു​ക്ക​രാ​ണെ​ന്നും ജീ​വി​ത​ത്തി​ൽ വ​ലി​യ ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കാ​ൻ പ്രാ​പ്ത​രാ​ണെ​ന്നും പ്ര​ഖ്യാ​പി​ച്ച് പ്ല​സ് ടു ​പ​രീ​ക്ഷ വി​ജ​യി​ക​ൾ​ക്ക് അ​നു​മോ​ദ​നം. ‘ഞ​ങ്ങ​ളും മി​ടു​ക്ക​രാ​ണ്’ ത​ല​ക്കെ​ട്ടി​ൽ ന​ട​ന്ന സെ​ഷ​നി​ൽ നൂ​റു​ക​ണ​ക്കി​നു​പേ​ർ ഉ​പ​ഹാ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. വി​ജ​യി​ക​ളെ അ​നു​മോ​ദി​ക്കു​ന്ന പ​രി​പാ​ടി​യെ​ന്ന് കേ​ട്ട​പ്പോ​ൾ സ​ന്തോ​ഷ​പൂ​ർ​വം ക്ഷ​ണം സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ഇ​തി​ന് അ​വ​സ​ര​മൊ​രു​ക്കി​ത്ത​ന്ന ‘മാ​ധ്യ​മ’​ത്തി​ന് ന​ന്ദി പ​റ​യു​ന്ന​താ​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച ജി​ല്ല ക​ല​ക്ട​ർ അ​മി​ത് മീ​ണ പ​റ​ഞ്ഞു.

ശ​രാ​ശ​രി വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന ത​ന്നെ ഐ.​എ.​എ​സു​കാ​ര​നാ​ക്കി​യ​ത് സ​മ​ർ​പ്പ​ണ​വും ക​ഠി​നാ​ധ്വാ​ന​വു​മാ​ണെ​ന്ന് അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു. മാ​ധ്യ​മം ​െഡ​പ്യൂ​ട്ടി എ​ഡി​റ്റ​ർ ഇ​ബ്രാ​ഹിം കോ​ട്ട​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചാ​ണ​ക്യ ഐ.​എ.​എ​സ് അ​ക്കാ​ദ​മി കേ​ര​ള മാ​ർ​ക്ക​റ്റി​ങ് ഹെ​ഡ് സൈ​മ​ൺ ത​ര​ക​ൻ ക്ലാ​സെ​ടു​ത്തു. ഡ​യ​റ​ക്ട​ർ​മാ​രാ​യ സി.​പി.​എ. ല​ത്തീ​ഫ്, അ​ലി അ​ഷ്റ​ഫ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. സീ​നി​യ​ർ റീ​ജ​ന​ൽ മാ​നേ​ജ​ർ വി.​സി. മു​ഹ​മ്മ​ദ് സ​ലീം സ്വാ​ഗ​ത​വും മ​ല​പ്പു​റം ബ്യൂ​റോ ചീ​ഫ് ഇ​നാം റ​ഹ്മാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ പ​രി​ച​യ​പ്പെ​ടു​ത്തി ‘സി​ജി’ സെ​ഷ​ൻ
മ​ല​പ്പു​റം: പ്ല​സ്​​ടു വി​ന്​ ശേ​ഷം തു​ട​ർ​പ​ഠ​ന​ത്തി​ൽ ആ​​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​കു​ന്ന​വ​ർ​ക്ക്​ ഉ​പ​കാ​ര​പ്ര​ദ​മാ​യി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല സെ​ഷ​ൻ. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ​യും വി​വി​ധ സ്​​കോ​ള​ർ​ഷി​പ്പു​ക​ളെ​യും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു ‘എ​ജു​ക​േ​ഫ’​യി​ലെ സി​ജി​യു​ടെ ക​രി​യ​ർ ഗൈ​ഡ​ൻ​സ്​ ആ​ൻ​ഡ്​​ സ്​​കോ​ള​ർ​ഷി​പ്​ ഓ​പ്​​ഷ​ൻ​സ്​ ന്യൂ ​ഇ​ൻ​ൈ​സ​റ്റ്​​സ്​ സെ​ഷ​ൻ. ക​രി​യ​ർ രം​ഗ​ത്തെ വി​ദ​ഗ്​​ധ​രാ​യി​രു​ന്നു അ​വ​ത​രി​പ്പി​ച്ച​ത്. നാ​ഷ​ന​ൽ ഡി​ഫ​ൻ​സ്​ അ​ക്കാ​ദ​മി, ഐ.​ഐ.​ടി, ജി​പ്​​മെ​ർ, ഐ.​ഐ.​എം, നീ​റ്റ്, ഫി​ഷ​റീ​സ്, കൃ​ഷി, ഏ​വി​യേ​ഷ​ൻ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു സെ​ഷ​ൻ.

സി​ജി ക​രി​യ​ർ ഡി​വി​ഷ​ൻ ഡ​യ​റ​ക്​​ട​ർ എം.​വി. സ​ക്ക​റി​യ, സി-​ഡാ​റ്റ്​ കൗ​ൺ​സി​ല​ർ ക​ബീ​ർ പ​ര​പ്പൊ​യി​ൽ, പി​എ​ച്ച്.​ഡി സ്​​േ​കാ​ള​ർ ഷ​രീ​ഫ്​ ​െപാ​വ്വ​ൽ എ​ന്നി​വ​രാ​ണ്​ വി​ദ്യാ​ർ​ഥി​ക​ളു​മാ​യും ര​ക്ഷി​താ​ക്ക​ളു​മാ​യും സം​വ​ദി​ച്ച​ത്. ‘മാ​ധ്യ​മം’ മാ​ർ​ക്ക​റ്റി​ങ്​ മാ​േ​ന​ജ​ർ​മാ​രാ​യ കെ. ​ജു​നൈ​സ്​, മു​ഹ്​​സി​ൻ എം. ​അ​ലി എ​ന്നി​വ​ർ ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam educafeCareer and Education NewsEducafe 2019
News Summary - Madhyamam Educafe -Career and Education News
Next Story