കോഴിക്കോട്: നാളെയുടെ വാഗ്ദാനമാകേണ്ട കഴിവുറ്റ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന മാധ്യമം 'എജുകഫെ' വിദ്യാഭ്യാസ-കരിയർ മേളയുടെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. നൂറുകണക്കിന് വിദ്യാർഥികളും രക്ഷിതാക്കളും ഇതിനോടകംതന്നെ രജിസ്ട്രേഷൻ പൂർത്തീകരിച്ചു കഴിഞ്ഞു. മേയ് 20, 21 തീയതികളിൽ കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിലും മേയ് 27, 28 തീയതികളിൽ മലപ്പുറം റോസ് ലോഞ്ചിലുമാണ് എജുകഫെ നടക്കുക.
വിദഗ്ധർ പങ്കെടുക്കുന്ന സെഷനുകളും കരിയർ ശിൽപശാലകളുമടക്കം നിരവധി പരിപാടികൾ എജുകഫെയുടെ ഭാഗമായി നടക്കും. സൈലം നടത്തുന്ന 'ബസ് ദ ബ്രെയിൻ' ക്വിസ് മത്സരമാണ് എജുകഫെയിലെ മുഖ്യ ആകർഷണങ്ങളിലൊന്ന്. ഈ ക്വിസ് മത്സരത്തിലൂടെ വിദ്യാർഥികൾക്ക് ഒരു ലക്ഷത്തിൽപരം രൂപ വിലമതിക്കുന്ന ആകർഷക സമ്മാനങ്ങളാണ് ലഭിക്കുക. എട്ടു മുതൽ പത്താംക്ലാസ് വരെ പഠിക്കുന്ന വിദ്യാർഥികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. മേയ് 15ന് വൈകീട്ട് ആറു മുതൽ ഏഴുവരെ നടക്കുന്ന ആദ്യപാദ മത്സരത്തിൽനിന്ന് എട്ടു വിജയികളെ ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കും.
ഫൈനൽ റൗണ്ട് വിജയികളിൽ ഒന്നാംസ്ഥാനം ലഭിക്കുന്നയാൾക്ക് ആപ്ൾ ഐപാഡാണ് സമ്മാനം. രണ്ടാംസ്ഥാനം നേടുന്നയാൾക്ക് സാംസങ് സ്മാർട് ഫോണും മൂന്നാംസ്ഥാനത്തിന് സ്മാർട് വാച്ചും സമ്മാനമായി സ്വന്തമാക്കാം. ഇതു കൂടാതെ ആദ്യ മൂന്നു സ്ഥാനക്കാർക്ക് അടുത്ത അക്കാദമിക് വർഷത്തെ സൈലത്തിന്റെ എല്ലാ കോഴ്സുകളും സൗജന്യമായി ലഭിക്കും. അവസാന റൗണ്ടിലെത്തുന്ന മറ്റു മത്സരാർഥികൾക്കെല്ലാം സൈലത്തിന്റെ 2000 രൂപയുടെ വൗച്ചറും ആമസോൺ വൗച്ചറുകളും ടീഷർട്ടുകളും സമ്മാനമായി ലഭിക്കും.
എജുകഫെയിൽ രജിസ്റ്റർ ചെയ്തതിനുശേഷം ലഭിക്കുന്ന https://test.xylemlearning.com/ എന്ന വെബ്സൈറ്റ് ലിങ്കിൽ കയറി വിദ്യാർഥികൾക്ക് ആദ്യപാദ മത്സരത്തിൽ പങ്കെടുക്കാം.
വിദ്യാർഥികളുടെ അഭിരുചി ശാസ്ത്രീയമായി നിർണയിച്ച് ഉപരിപഠനവും കരിയറും തിരഞ്ഞെടുക്കുന്നതിനായി സിജി നടത്തുന്ന 'സി ഡാറ്റ്' ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും എജുകഫെയിലൂടെ കുറഞ്ഞ നിരക്കിൽ ലഭ്യമാവും. ഇതുകൂടാതെ മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷക്കൊരുങ്ങുന്ന വിദ്യാർഥികൾക്കായി മോക്ക് എൻട്രൻസ് പരീക്ഷകളും എജുകഫെയിലുണ്ടാകും. എജുകഫെയിൽ രജിസ്റ്റർ ചെയ്യുന്ന ആളുകൾക്ക് ഇത് സൗജന്യമായിരിക്കും.
കരിയർ മോട്ടിവേഷൻ, മാനസികാരോഗ്യം, പാരന്റിങ് തുടങ്ങിയ സെഷനുകൾ, റോബോട്ടിക്സ്, മൈന്റ് ഹാക്കിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സിവിൽ സർവിസ്, വിദേശപഠനം, മാനേജ്മെന്റ് പഠനം തുടങ്ങി നിരവധി കോഴ്സുകളുമായി ബന്ധപ്പെട്ട ക്ലാസുകൾ, ന്യൂട്രീഷ്യൻ കോഴ്സുകൾ, വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരുമായി നടത്തുന്ന 'ടോപ്പേഴ്സ് ടോക്ക്', എജുടെയിൻമെന്റ് പരിപാടികൾ, എജുക്കേഷൻ കോണ്ടസ്റ്റുകൾ തുടങ്ങിയവയും എജുകഫെയുടെ ഭാഗമാവും.
ഇപ്പോൾതന്നെ ഓൺലൈനായി എജുകഫെയിൽ രജിസ്റ്റർ ചെയ്യാം. തന്നിരിക്കുന്ന ക്യൂആർ കോഡ് സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്. അതുകൂടാതെ ഫോൺ മുഖേനയും എജുകഫെയിൽ അംഗമാവാം. കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ നടക്കുന്ന എജുകഫെയിൽ രജിസ്റ്റർ ചെയ്യാൻ വിളിക്കേണ്ട നമ്പർ: 9497 197 794, വെബ്സൈറ്റ്: https://myeducafe.com/. സൈലം (Xylem) ആണ് എജുകഫെ കേരള സീസണിന്റെ മുഖ്യ പ്രായോജകർ. സ്റ്റെയിപ്പ് ആണ് പരിപാടിയുടെ പ്രസന്റിങ് സ്പോൺസർ.