കലാജീവിതത്തിലെ അനുഭവങ്ങൾ നർമത്തിൽ ചാലിച്ച് എജു കഫേയിൽ റിയാസ് എത്തുന്നു
text_fieldsനർമത്തിലൂടെ ജീവിതപാഠങ്ങൾ പകരാൻ റിയാസ് നർമകലയെത്തും
കൊല്ലം: കുട്ടികൾക്കും രക്ഷിതാക്കൾക്കും മുന്നിൽ ജീവിതയാഥാർഥ്യങ്ങൾ നർമത്തിൽ ചാലിച്ച് അവതരിപ്പിക്കാൻ സിനിമ-ടെലിവിഷൻ താരം റിയാസ് നർമകല ‘മാധ്യമം എജുകഫേ’ വേദിയിലെത്തും. മറിമായം, അളിയൻസ് തുടങ്ങിയ പരമ്പരകളിലൂടെയും സിനിമകളിലൂടെയും കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായ റിയാസ്, പ്രതിസന്ധികൾ തരണം ചെയ്ത് കലാജീവിതത്തിൽ മുന്നേറിയ അനുഭവങ്ങളാണ് നർമത്തിലൂടെ അവതരിപ്പിക്കുക. കൊല്ലം ആശ്രാമം മൈതാനത്തിന് സമീപം ശ്രീനാരായണ കൾചറൽ സെൻററിൽ വൈകീട്ട് നാലിനാണ് റിയാസിന്‍റെ സെഷൻ.
സ്കോളർഷിപ്പുമായി യുനൈറ്റഡ് ഇന്റർനാഷനൽ ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്
കൊല്ലം: മാധ്യമം എജു കഫേ എക്സ്പോയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് യുനൈറ്റഡ് ഇന്റർനാഷനൽ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചു. 95 ശതമാനത്തിന് മുകളിൽ മാർക്ക് നേടുന്നവർക്ക് 1,00,000, 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടുന്നവർക്ക് 75,000, 80 ശതമാനത്തിന് മുകളിൽ മാർക്ക് നേടുന്നവർക്ക് 50,000, 70 ശതമാനത്തിന് മുകളിൽ മാർക്ക് നേടുന്നവർക്ക് 25,000 എന്നിങ്ങെനയാണ് സ്കോളർഷിപ് തുക.
എജു കഫേ എക്സ്പോ വഴി പ്രവേശനം നേടുന്ന എല്ലാ വിദ്യാർഥികൾക്കും ഉറപ്പുള്ള 10,000 രൂപയുടെ സ്കോളർഷിപ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് യുനൈറ്റഡ് ഇന്റർനാഷനൽ ഗ്രൂപ് സ്റ്റാൾ സന്ദർശിക്കുക. (നിബന്ധനകൾ ബാധകം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

