മെഡിക്കൽ പഠനം: എല്ലാ ഉത്തരങ്ങളും ഇവിടെയുണ്ട്; മാധ്യമം എജുകഫേ ഏപ്രിൽ എട്ട്, ഒമ്പത് തീയതികളിൽ കോഴിക്കോട്ട്
text_fieldsഡോ. ഷിംന അസീസ്, ഡോ. അനന്തു
എസ്, ജാബിർ
ഇസ്‍മയിൽ, ഡോ. അശ്വതി
സോമൻ
കോഴിക്കോട്: മെഡിക്കൽ രംഗത്തെ പഠന സാധ്യതകളും കരിയർ വഴികളും തുറന്നുകാട്ടാൻ എജുകഫേയിൽ നിരവധി സെഷനുകൾ ഒരുങ്ങിക്കഴിഞ്ഞു. ആതുരസേവനരംഗത്തെ കരിയർ സ്വപ്നം കാണുന്നവരുടെ എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരങ്ങളുമായി എജുകഫേയിൽ വിദഗ്ധർ നയിക്കുന്ന സെഷനുകൾ അരങ്ങേറും. അതോടൊപ്പം വിവിധ സ്ഥാപനങ്ങളുടെയും സർവകലാശാലകളുടെയും മെഡിക്കൽ വിദേശ പഠനത്തിന്റെയും സ്റ്റാളുകളും എജുകഫേയിലുണ്ടാകും.
പൊതുജനാരോഗ്യ രംഗത്ത് സജീവമായി ഇടപെടുന്ന ഡോക്ടറും ലോകാരോഗ്യ സംഘടനയുടെ സർവയലൻസ് മെഡിക്കൽ ഓഫിസറും സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുമായ ഡോ. ഷിംന അസീസ്, അക്കാദമിക രംഗത്ത് മികച്ച മുന്നേറ്റം കാഴ്ചവെച്ച് പിന്നീട് നിരവധി ഡോക്ടർമാരെ വാർത്തെടുക്കുകയും ചെയ്ത സൈലം ലേണിങ് സി.ഇ.ഒയും ഫൗണ്ടറുമായ ഡോ. അനന്തു എസ്, ആതുരസേവന രംഗത്ത് ആശ്വാസത്തിന്റെ കിരണമായി, ഒറ്റപ്പെട്ടവർക്ക് തണലായി അവരിലൊരാളായി കൂടെനിൽക്കുന്ന ഡോക്ടർ, ഇൻഫ്ലുവൻസർ ഡോ. അശ്വതി സോമൻ എന്നിവർ വിവിധ സെഷനുകളിൽ വിദ്യാർഥികളുമായി സംവദിക്കും. വെറുമൊരു ജോലി എന്നതിനപ്പുറം മെഡിക്കൽ പ്രഫഷന്റെ മഹത്വം എന്തെന്ന് തിരിച്ചറിഞ്ഞ്, അതുവഴി സമൂഹത്തന്റെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച് അതിൽ വിജയം കണ്ടെത്തിയവരാണ് എജുകഫേയിലെത്തുന്നത്. ഒരു ക്ലാസ് എന്നതിനപ്പുറം കരിയറിൽ മെഡിക്കൽ പ്രഫഷൻ എങ്ങനെ കൊണ്ടുപോകണമെന്നും ഒരു സേവനമായി അതെങ്ങനെ മാറുന്നുവെന്നുമെല്ലാം അനുഭവങ്ങൾകൊണ്ട് അവർ വിദ്യാർഥികളോട് പറയും.
സൈക്കോളജി-കൗൺസലിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-റോബോട്ടിക്സ്, വിദേശപഠനം, കര-നാവിക-വ്യോമസേന, പൊലീസ് ഉൾപ്പെടെയുള്ള പ്രഫഷനൽ യൂനിഫോം കരിയർ, എൻട്രൻസ്- മത്സരപരീക്ഷ, സിവിൽ സർവിസ്, മെഡിക്കൽ, എൻജിനീയറിങ്, കോമേഴ്സ്, മാനേജ്മെന്റ് പഠനം, ഹ്യുമാനിറ്റീസ് തുടങ്ങി നിരവധി കോഴ്സുകളുമായി ബന്ധപ്പെട്ട സെഷനുകളും സ്റ്റാളുകളും വർക് ഷോപ്പുകളും എജുകഫേയുടെ ഭാഗമായുണ്ടാകും. കൂടാതെ, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ, ക്വിസ് മത്സരങ്ങൾ, എജുടെയിൻമെന്റ് ആക്ടിവിറ്റികൾ, രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പ്രത്യേകം സെഷനുകൾ, സക്സസ് ചാറ്റ്, ടോപ്പേഴ്സ് ടോക്ക് തുടങ്ങിയവയും എജുകഫേയിൽ അരങ്ങേറും.
ഏപ്രിൽ 11, 12 തീയതികളിൽ കണ്ണൂരും 15, 16 തീയതികളിൽ മലപ്പുറത്തും 24, 25 തീയതികളിൽ കൊച്ചിയിലും 27, 28 തീയതികളിൽ കൊല്ലത്തും എജുകഫേ നടക്കും. നൽകിയിരിക്കുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.com എന്ന ലിങ്ക് വഴിയോ എജുകഫേയിൽ രജിസ്റ്റർ ചെയ്യാം. കേരളത്തിന് അകത്തും പുറത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും യൂണിവേഴ്സിറ്റികൾക്കും എജുകഫേയുടെ ഭാഗമാകാൻ സാധിക്കും. രജിസ്ട്രേഷൻ വിവരങ്ങൾക്ക് 96450 05115 നമ്പറിൽ ബന്ധപ്പെടാം. സ്റ്റാൾ ബുക്കിങ് സംബന്ധമായ വിവരങ്ങൾക്ക് 9645009444 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഐ.ടി പ്രഫഷനലുകളാകാം വരൂ...
മാറിവരുന്ന കാലത്ത് ഇൻഫർമേഷൻ ടെക്നോളജി രംഗത്തുണ്ടാകുന്ന മുന്നേറ്റം വളരെ വലുതാണ്. പുത്തൻ സാങ്കേതിക വിദ്യകൾക്കനുസരിച്ച് പുതിയ സാധ്യതകളും കരിയർ രംഗത്ത് പിറവിയെടുക്കുന്നു. അത്തരം എല്ലാം കരിയർ സാധ്യതകളും ഉൾക്കൊള്ളുന്ന, എല്ലാ കരിയർ സാധ്യതകൾക്കും ഉത്തരവുമായി ഒരു എക്സ്ക്ലൂസിവ് സെഷൻ എജുകഫേയജിൽ ഒരുങ്ങുകയാണ്. ഐ.ടി മേഖലയിലെ ഉയർന്ന തൊഴിൽ സാധ്യതകൾ പരിചയപ്പെടുത്താൻ ‘ബ്രിഡ്ജ്ഓൺ’ എജുകഫേയിലെത്തുകയാണ്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ സോഫ്റ്റ്‌വെയർ പരിശീലന കേന്ദ്രം അക്കാദമിക്, ഇന്റേൺഷിപ്പ്, പ്രയോഗിക പരിശീലനം സംബന്ധിച്ച വിവരങ്ങൾ എജുകഫേയിലൂടെ പങ്കുവെക്കും. വിദഗ്ധരായ അക്കാദമിക് കൗൺസിലർമാരുടെ സേവനം ‘ബ്രിഡ്ജ്ഓൺ’ സ്റ്റാളിലും ലഭ്യമാവും. ചെയ്ത കോഴ്സുകൾക്കും അഭിരുചിക്കുമിണങ്ങുന്ന കോഴ്സുകൾ കണ്ടെത്താൻ ഇവർ സഹായിക്കും.
ബ്രിഡ്ജ്ഓൺ ഫൗണ്ടറും സി.ഇ.ഒയുമായ ജാബിർ ഇസ്‍മയിലാണ് എജുകഫേയിലെ സെഷനിൽ വിദ്യാർഥികളുമായി സംവദിക്കുക. ഏത് കോഴ്സ് കഴിഞ്ഞവർക്കും ഐ.ടി മേഖലയിൽ തിളങ്ങാനുള്ള വഴികൾ അദ്ദേഹം വിശദീകരിക്കും. ഐ.ടി മേഖല നേരിടുന്ന പ്രതിസന്ധികളും ഇതുമറികടന്ന് വിജയം നേടാനുള്ള മാർഗങ്ങളുമെല്ലാം സെഷനിൽ അദ്ദേഹം പങ്കുവെക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്ത് ഐ.ടി മേഖല വെല്ലുവിളി നേരിടുന്നു എന്ന തെറ്റിദ്ധാരണകൾ അകറ്റാൻകൂടി ഈ സെഷൻ സഹായകമാവും. 15 വർഷത്തിലധികമായി സോഫ്റ്റ്‌വെയർ എൻജിനീയറിങ് മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് ജാബിർ ഇസ്മയിൽ. ഉയർന്ന ശമ്പളത്തോടെ ഐ.ടി പ്രഫഷനലാകാൻ ലക്ഷ്യമിടുന്ന വിദ്യാർഥികൾക്ക് വഴികാട്ടിയാകുന്നതായിരിക്കും അദ്ദേഹത്തിന്റെ സെഷൻ. വെബ് ഡെവലപ്മെന്‍റ്, ആപ്പ് ഡെവലപ്മെന്‍റ്, സോഫ്റ്റ്‌വെയർ ടെസ്റ്റിങ്, ഡാറ്റ അനലിറ്റിക്‌സ്, ഡാറ്റ സയൻസ് തുടങ്ങിയ കോഴ്‌സുകളെക്കുറിച്ചും ഐ.ടി മേഖലയിലെ ജോലി സാധ്യതകളെക്കുറിച്ചും ഈ സെഷനിൽ ചർച്ചയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

