Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘മാധ്യമം’-‘ഡോപ’ സ്കോളർഷിപ് പ്രോഗ്രാം; നീറ്റ് പരീക്ഷക്ക് ഒരുങ്ങുന്നവർക്ക് വൻ തുകയുടെ സ്കോളർഷിപ്

text_fields
bookmark_border
‘മാധ്യമം’-‘ഡോപ’ സ്കോളർഷിപ് പ്രോഗ്രാം; നീറ്റ് പരീക്ഷക്ക് ഒരുങ്ങുന്നവർക്ക് വൻ തുകയുടെ സ്കോളർഷിപ്
cancel

കോഴിക്കോട്: മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് വിദ്യാർഥികൾക്ക് പ്രോത്സാഹനവുമായി ‘മാധ്യമം’ ദിനപത്രവും ‘ഡോപ’യും എത്തുന്നു. മത്സരം കൂടി വരുന്ന, ഏറെ കരിയർ സാധ്യതകളുള്ള മെഡിക്കൽ മേഖലയിൽ പുത്തൻ സാധ്യതകൾ തുറക്കുന്ന പദ്ധതികളാണ് തയാറാവുന്നത്.

നീറ്റ് പരീക്ഷക്കൊരുങ്ങുന്ന വിദ്യാർഥികൾക്ക് കേരളം ഇതുവരെ കാണാത്ത സുവർണാവസരമാണ് മാധ്യമം ദിനപത്രവും ഡോപയും ഒരുക്കുന്നത്. നീറ്റ് പരീക്ഷക്ക് തയാറെടുക്കുന്നവർക്കായി രണ്ടു കോടിയിലധികം രൂപയുടെ സ്കോളർഷിപ് പദ്ധതിക്ക് തുടക്കമാവുകയാണ്. പരീക്ഷയെഴുതുന്ന എല്ലാ വിദ്യാർഥികൾക്കും ആശ്വാസമാവാനൊരുങ്ങുകയാണ് ഈ പദ്ധതിയിലൂടെ മാധ്യമവും ഡോപയും. വൻ തുകയുടെ സ്കോളർഷിപ്പുകൾക്ക് പുറമെ, സ്കോളർഷിപ് പരീക്ഷയിൽ ഉന്നത വിജയം നേടുന്ന വിദ്യാർഥികളെ കാത്ത് മറ്റ് നിരവധി സമ്മാനങ്ങളും തയാറാണ്. ലാപ്ടോപ്, ടാബ്‍ലറ്റ്, മൊബൈൽ ഫോൺ തുടങ്ങി നിരവധി ആകർഷകമായ സമ്മാനങ്ങൾ സ്കോളർഷിപ് വിജയികൾക്കായി തയാറായിക്കഴിഞ്ഞു. നൂറിലധികം വിദ്യാർഥികൾക്ക് സമ്മാനങ്ങൾ ലഭിക്കും.

സംസ്ഥാനത്തെ പ്ലസ് ടു വിജയ ശതമാനത്തിലെ കുറവുമൂലം ആശങ്കയിലായിരിക്കുന്ന വിദ്യാർഥികൾക്ക്‌ ഒരു പേടിയുമില്ലാതെ നീറ്റ് കോച്ചിങ്ങിനുള്ള അവസരം കൂടിയാണ് മാധ്യമത്തിന്റെയും ഡോപയുടെയും പദ്ധതിയിലൂടെ യാഥാർഥ്യമാവുന്നത്. ആശങ്കകളില്ലാതെ നീറ്റ് പരീക്ഷയിൽ വിജയിച്ച് മെഡിക്കൽ പ്രഫഷൻ എന്ന സ്വപ്നം യഥാർഥ്യമാക്കാൻ ഏറെ സഹായിക്കുന്നതാകും ഈ സ്കോളർഷിപ് പ്രോഗ്രാം. സ്കോളർഷിപ് പരീക്ഷയിൽ പ​ങ്കെടുക്കുന്ന വിദ്യാർഥികൾക്കെല്ലാം ഡോപയിൽ നീറ്റ് കോച്ചിങ് ഫീസിൽ ഇളവും ലഭിക്കും. ജൂൺ 14, 15 തീയതികളിലാണ് പരീക്ഷ നടക്കുന്നത്. രജിസ്റ്റർ ചെയ്യാൻ ക്യു.ആർ കോഡ് സ്കാൻ ചെയ്യുക.കൂടുതൽ വിവരങ്ങൾക്ക് 9846146601, 9446235630.

രജിസ്ട്രേഷൻ ലിങ്ക്: https://docs.google.com/forms/d/e/1FAIpQLSd8xLRhe-CQk8OlMQfw6IJvpllCZvv-2vSAmiIUOXj_PoEIIQ/viewform

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ‘Madhyamam’-‘Dopa’ Scholarship Program
Next Story