Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാധ്യമം-ഡോപ ഡോക്ടർ ചാംപ് സ്കോളർഷിപ്; നീറ്റിനൊരുങ്ങാം, 2 കോടിയുടെ സ്കോളർഷിപ് റെഡി

text_fields
bookmark_border
മാധ്യമം-ഡോപ ഡോക്ടർ ചാംപ് സ്കോളർഷിപ്; നീറ്റിനൊരുങ്ങാം, 2 കോടിയുടെ സ്കോളർഷിപ് റെഡി
cancel

കോഴിക്കോട്: 2026 നീറ്റ് പരീക്ഷക്ക് തയാറെടുക്കുന്നവർക്ക് രണ്ടുകോടിയുടെ സ്കോളർഷിപ്. മാധ്യമവും ഡോപയും സംയുക്തമായി നടത്തുന്ന ഡോക്ടർ ചാംപ് സ്കോളർഷിപ് പദ്ധതിയിലൂടെ മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് വിദ്യാർഥികൾക്കായി സുവർണാവസരമാണ് ഒരുങ്ങുന്നത്.

ജൂൺ 14, 15 തീയതികളിൽ ഓൺലൈനായി നടക്കുന്ന ഡോക്ടർ ചാംപ് സ്കോർഷിപ് പരീക്ഷയിൽ വിജയിക്കുന്നവർക്ക് രണ്ടു കോടിയുടെ സ്കോളർഷിപ്പിന് പുറമെ നിരവധി സമ്മാനങ്ങളും ലഭിക്കും. പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽനിന്ന് 60 ചോദ്യങ്ങളായിരിക്കും സ്കോളർഷിപ് പരീക്ഷയിൽ ഉണ്ടാവുക.

നീറ്റ് കോച്ചിങ്ങിന് താൽപര്യമുള്ള, എന്നാൽ സാമ്പത്തിക പ്രശ്നങ്ങൾമൂലം ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് ആശ്വാസമാവുന്നതുകൂടിയാവും ഈ പദ്ധതി. സ്കോളർഷിപ് പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കെല്ലാം ഡോപയിൽ നീറ്റ് കോച്ചിങ് ഫീസിൽ ഇളവും ലഭിക്കും. രജിസ്റ്റർ ചെയ്യാനായി ക്യു ആർ കോഡ് സ്കാൻ ചെയ്യുക. https://www.madhyamam.com/drchamp എന്ന ലിങ്കിലൂടെയും രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക്: 9846146601, 9446235630

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Madhyamam-Dopa Doctor Champ Scholarship; Get ready for NEET, scholarship worth Rs 2 crore ready
Next Story