മദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിക്സിൽ എം.എ, എം.എസ്സി, ഇന്റഗ്രേറ്റഡ് എം.എ
text_fieldsമദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിക്സ് 2025 വർഷത്തെ വിവിധ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷാഫീസ് 1200 രൂപ. എസ്.സി/എസ്.ടി വിഭാഗത്തിന് 1000 രൂപ.
ഇന്റഗ്രേറ്റഡ് എം.എ (ഇക്കണോമിക്സ്): അഞ്ചു വർഷം, (മൂന്നു വർഷം പൂർത്തിയാക്കുന്നവർക്ക് ബി.എ ഓണേഴ്സ്/നാലുവർഷം പൂർത്തിയാക്കുന്നവർക്ക് ബി.എ ഓണേഴ്സ് വിത്ത് റിസർച്ച് എന്നിങ്ങനെ എക്സിറ്റ് ഓപ്ഷനുണ്ട്).
യോഗ്യത: ഏതെങ്കിലും സ്ട്രീമിൽ പ്ലസ് ടു ആദ്യ ചാൻസിൽ 65 ശതമാനം മാർക്കിൽ കുറയാതെ 2025 വർഷം പാസാകുന്നവർക്കാണ് അവസരം. (ഒ.ബി.സി-നോൺ ക്രീമിലെയർ വിഭാഗത്തിന് 60 ശതമാനം, എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് 50 ശതമാനം മതി) പ്ലസ് ടുതലത്തിൽ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം. പ്രായപരിധി 22 വയസ്സ്. സീറ്റുകൾ 80 .
എം.എ: രണ്ടുവർഷം-ആക്ച്യൂറിയൽ ഇക്കണോമിക്സ്, അപ്ലൈഡ് ക്വാണ്ടിറ്റേറ്റീവ് ഫിനാൻസ്, എൻവയൺമെന്റൽ ഇക്കണോമിക്സ്, ഫിനാൻഷ്യൽ ഇക്കണോമിക്സ്, ജനറൽ ഇക്കണോമിക്സ്.
യോഗ്യത: സോഷ്യൽ സയൻസസ് (കോമേഴ്സ്, മാനേജ്മെന്റ് ഉൾപ്പെടെ)/സയൻസ്/എൻജിനീയറിങ് എന്നിവയിലൊന്നിൽ 55 ശതമാനം മാർക്കിൽ കുറയാതെ ബിരുദം. പ്ലസ് ടു തലത്തിൽ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം. പ്രായപരിധി 25 വയസ്സ്. .
എം.എസ്സി-ഡാറ്റാ സയൻസ്: രണ്ടു വർഷം
യോഗ്യത: ബിരുദം (സോഷ്യൽ സയൻസസ്/ കോമേഴ്സ്/മാനേജ്മെന്റ്/സയൻസ്/മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/എൻജിനീയറിങ്) 55 ശതമാനം മാർക്കിൽ വിജയിച്ചിരിക്കണം. നിർദിഷ്ട വിഷയങ്ങളിൽ പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോർ ഉണ്ടാവണം.
പ്ലസ് ടു തലത്തിൽ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം. പ്രവേശന വിജ്ഞാപനം www.mse.ac.in ൽ ലഭിക്കും. മേയ് 11 വരെ ഓൺലൈനിൽ അപേക്ഷിക്കാം. മേയ് 31ന് നടത്തുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

