Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസാമ്പത്തിക...

സാമ്പത്തിക ശാസ്ത്രത്തിൽ എം.എ, പിഎച്ച്.ഡി

text_fields
bookmark_border
economics
cancel

സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് (പ്രശാന്ത് നഗർ, ഉള്ളൂർ, തിരുവനന്തപുരം 695011) സാമ്പത്തിക ശാസ്ത്രത്തിൽ ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണ പഠനത്തിനും അവസരമൊരുക്കുന്നു. വിശദാംശങ്ങൾ ചുവടെ:

* എം.എ അപ്ലൈഡ് ഇക്കണോമിക്സ്, രണ്ടു വർഷത്തെ ഫുൾടൈം കോഴ്സ്. യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ 50 ശതമാനം മാർക്കിൽ കുറയാതെ ബിരുദം. പട്ടികജാതി/വർഗം, ഭിന്നശേഷി വിഭാഗങ്ങളിൽ പെടുന്നവർക്ക് മാർക്ക് നിബന്ധനയില്ല.

നാല് സെമസ്റ്ററുകളായുള്ള കോഴ്സിൽ 8000 രൂപയാണ് സെമസ്റ്റർ ട്യൂഷൻ ഫീസ്. എസ്.സി-എസ്.ടി വിദ്യാർഥികൾക്ക് 2000 രൂപ മതി. രണ്ടര ലക്ഷം രൂപക്ക് താഴെ വാർഷിക കുടുംബ വരുമാനമുള്ള ഭിന്നശേഷിക്കാർക്കും സെമസ്റ്റർ ട്യൂഷൻ ഫീസ് 2000 രൂപയാണ്.

* പിഎച്ച്.ഡി ഇക്കണോമിക്സ്: യോഗ്യത: 55 ശതമാനം മാർക്കിൽ കുറയാതെ മാസ്റ്റേഴ്സ് ബിരുദം. OBC-NCL/SC/ST/ഭിന്നശേഷി വിഭാഗങ്ങൾക്ക് 50 ശതമാനം മാർക്ക് മതി. ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി, ന്യൂഡൽഹിയാണ് ബിരുദങ്ങൾ സമ്മാനിക്കുന്നത്.

പ്രവേശന വിജ്ഞാപനം, പ്രോസ്​പെക്ടസ് www. cds.edu/admission-2023ൽ. ഏപ്രിൽ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. ജൂൺ നാലിന് ദേശീയതലത്തിൽ പ്രവേശന പരീക്ഷ നടത്തും. തിരുവനന്തപുരം, കോഴിക്കോട്, ഹൈ​ദരാബാദ്, ന്യൂഡൽഹി, കൊൽക്കത്ത, ഗുവാഹതി, പുണെ പരീക്ഷാകേന്ദ്രങ്ങളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Phdeconomics
News Summary - MA and Ph.D in Economics
Next Story