എം.ഫാം രണ്ടാംഘട്ട അലോട്ട്മെന്റ്
text_fieldsതിരുവനന്തപുരം: സർക്കാർ ഫാർമസി കോളജുകളിലും സ്വകാര്യ, സാശ്രയ ഫാർമസി കോളജുകളിലും ആദ്യഘട്ട അലോട്ട്മെന്റിനുശേഷം ഒഴിവുണ്ടായിരുന്ന സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ മെമ്മോയിൽ സൂചിപ്പിച്ച ബന്ധപ്പെട്ട രേഖകളും ഫീസും സഹിതം അതത് കോളജുകളിൽ ഹാജരായി നവംബർ 30നു വൈകീട്ട് നാലിനു മുമ്പ് പ്രവേശനം നേടണം.
അലോട്ട്മെന്റ് സംബന്ധിച്ച വിവരം പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in ലെ വിജ്ഞാപനത്തിൽ. ഹെൽപ് ലൈൻ: 0471 2525300.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

