എം.ഫാം പ്രവേശനം ഒന്നാം ഘട്ട അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു
text_fieldsതിരുവനന്തപുരം: എം.ഫാം കോഴ്സുകളിലേക്കുള്ള പ്രേവശനത്തിനായി ഒന്നാം ഘട്ട അലോട്ട് മെൻറ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെൻറ് ലഭിക്കുന്ന വിദ്യാർഥികൾ വെബ്സൈ റ്റിൽനിന്ന് അലോട്ട്മെൻറ് മെമ്മോയുടെ പ്രിൻറൗട്ട് എടുക്കണം. അലോട്ട്മെൻറ് മെമ്മോയിൽ കാണിച്ചിട്ടുള്ളതും പ്രവേശന പരീക്ഷ കമീഷണർക്ക് അടക്കേണ്ടതുമായ ഫീസ് 20 മുതൽ 24 വരെയുള്ള തീയതികളിൽ ഒാൺലൈൻ പേയ്മെൻറ് മുഖാന്തരമോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഒാഫിസ് മുഖാന്തരമോ ഒടുക്കണം.
അലോട്ട്മെൻറ് ലഭിച്ച വിദ്യാർഥികൾ 24ന് വൈകീട്ട് നാലിന് മുമ്പ് ബന്ധപ്പെട്ട ഫാർമസി കോളജുകളിൽ രേഖകൾ സഹിതം പ്രവേശനം നേടണം. അലോട്ട്മെൻറ് ലഭിച്ച വിദ്യാർഥികൾക്ക് അവരുടെ ഹോം പേജിൽനിന്ന് േഡറ്റ ഷീറ്റ് ഡൗൺലോഡ് ചെയ്യാം.േഡറ്റ ഷീറ്റ് കോളജ് അധികാരികൾക്ക് മുന്നിൽ ഹാജരാക്കണം.
