Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകാർഷിക സർവകലാശാലക്ക്​...

കാർഷിക സർവകലാശാലക്ക്​ താഴ്​ന്ന അ​ക്രഡിറ്റേഷൻ; 14 കോഴ്​സുകളുടെ​ അംഗീകാരം നഷ്​ടമായി

text_fields
bookmark_border
കാർഷിക സർവകലാശാലക്ക്​ താഴ്​ന്ന അ​ക്രഡിറ്റേഷൻ; 14 കോഴ്​സുകളുടെ​ അംഗീകാരം നഷ്​ടമായി
cancel

തൃശൂർ: കേരള കാർഷിക സർവകലാശാലക്ക് ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ഐ.സി.എ.ആർ) അ​ക്രഡിറ്റേഷൻ ലഭിച്ചത്​ ഏറ്റവും താഴ്ന്ന 'ബി' ഗ്രേഡിൽ. അംഗീകാരത്തിന്​ വേണ്ട ഏറ്റവും കുറഞ്ഞ 2.5 പോയൻറ് നേടാത്തതിനെ തുടർന്ന് 14 കോഴ്സുകൾ നഷ്​ടമായി.

സെപ്​റ്റംബർ 17ന്​ ചേർന്ന നാഷണൽ അഗ്രികൾച്ചർ എഡ്യൂക്കേഷൻ അ​ക്രഡിറ്റേഷൻ ബോർഡ് യോഗത്തി​ലാണ്​ തീരുമാനം. സർവകലാശാല തുടങ്ങിയ മൂന്ന് പുതുതലമുറ കോഴ്സുകളുടെയും അംഗീകാരം നഷ്​ട​പ്പെട്ടു​. ഗ്രേഡ് കുറഞ്ഞതോടെ കേന്ദ്ര ഫണ്ടും കുറയും.

വെള്ളാനിക്കര കാലാവസ്ഥ -ഗവേഷണ അക്കാദമി നടത്തുന്ന പഞ്ചവത്സര ഇൻറഗ്രേറ്റഡ് എം.എസ്​സി, തവനൂർ കേളപ്പജി കോളജിലെ ബി.ടെക് ഫുഡ് പ്രോസസിങ്​, വെള്ളായണി കോളജ്​ നടത്തുന്ന പഞ്ചവത്സര പ്ലാൻറ് ബയോടെക്നോളജി എം.എസ്​സി കോഴ്സുകൾക്കാണ്​ അംഗീകാരം നഷ്​ടപ്പെട്ടത്. 40 വർഷമായ വെള്ളാനിക്കര സഹകരണ ബാങ്കിങ്​ കോളജിലെ ബി.എസ്​സി, എം.എസ്​സി, പിഎച്ച്.ഡി കോഴ്സുകളുടെ അംഗീകാരവും പോയി.

വെള്ളായണി കോളജിലെ പ്രധാന ഡിപ്പാർട്ട്​മെൻറുകളിലെ എം.എസ്​സി, പിഎച്ച്.ഡി കോഴ്സുകളുടെയും കോളജിലെ ഏറ്റവും പഴക്കംചെന്ന കീട ശാസ്ത്ര വിഭാഗം നടത്തുന്ന എം.എസ്​സി, പിഎച്ച്.ഡി കോഴ്സുകളുടെയും അംഗീകാരവും നഷ്​ടപ്പെട്ടു.മുമ്പ് അ​ക്രഡിറ്റേഷൻ നൽകുമ്പോൾ ഐ.സി.എ.ആർ മുന്നോട്ടുവെച്ച പ്രധാന നിബന്ധനകളൊന്നും സർവകലാശാല പാലിച്ചില്ല. പ്രധാന തസ്തികകളിൽ ഇൻ-ചാർജ് ഭരണം അവസാനിപ്പിക്കണം എന്നതായിരുന്നു ഒന്ന്​. എന്നാൽ, ഇപ്പോഴും തുടരുന്നു. ഗുണനിലവാരം ഉയർത്താനുള്ള ഐ.സി.എ.ആറി​െൻറ അഞ്ചാം ഡീൻസ് കമ്മിറ്റി റിപ്പോർട്ടും നടപ്പാക്കിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Agricultural University;
News Summary - Low accreditation to Agricultural University 14 courses lost recognition
Next Story