Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
വിദ്യാർഥികൾക്ക് ലാപ്​ടോപ് വാങ്ങാൻ വായ്​പ
cancel
Homechevron_rightEducationchevron_rightEdu Newschevron_rightവിദ്യാർഥികൾക്ക്...

വിദ്യാർഥികൾക്ക് ലാപ്​ടോപ് വാങ്ങാൻ വായ്​പ

text_fields
bookmark_border

തിരുവനന്തപുരം: സ്‌കൂൾ തലം മുതൽ ബിരുദ/ബിരുദാനന്തര/പ്രഫഷനൽ തലം വരെയുള്ള ഒ.ബി.സി/മതന്യൂനപക്ഷ വിഭാഗത്തിൽപെടുന്ന വിദ്യാർഥികൾക്ക് ലാപ്ടോപ് വാങ്ങുന്നതിന് പിന്നാക്ക വികസന കോർപറേഷൻ വായ്പ നൽകും. പ്രഫഷനൽ കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർഥികൾക്ക് ഒരുലക്ഷം രൂപ വരെയും മറ്റ് കോഴ്‌സുകൾ പഠിക്കുന്നവർക്ക് പരമാവധി 50,000 രൂപ വരെയും വായ്പ അനുവദിക്കും. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാന പരിധി മൂന്ന് ലക്ഷം രൂപയിൽ അധികരിക്കരുത്. പലിശനിരക്ക് ആറ് ശതമാനം. വിശദാംശങ്ങൾ www.ksbcdc.comൽ ലഭിക്കും.

Show Full Article
TAGS:laptop kerala goverment 
Next Story