Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightലേണിങ്​ ഇനി...

ലേണിങ്​ ഇനി സ്​മാർട്ട്​

text_fields
bookmark_border
ലേണിങ്​ ഇനി സ്​മാർട്ട്​
cancel

സാങ്കേതികവിദ്യയുടെ കുതിപ്പ്​ സമാനതകളില്ലാതെ പ്രതിഫലിക്കുന്ന മേഖലയാണ്​ വിദ്യാഭ്യാസം. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം എന്നും ഈ കുതിപ്പിനൊപ്പം മുന്നേറിയിട്ടുമുണ്ട്.

കോവിഡ്-19 കാലഘട്ടത്തിൽ സൂക്ഷ്മതയോടെ, തികച്ചും വ്യത്യസ്തമായ ഒരു അധ്യാപനരീതി നാം കൈക്കൊള്ളേണ്ടതുണ്ട്.
നിരന്തരമായ അവബോധ ക്ലാസുകളിലൂടെ, വിദ്യാലയങ്ങളിൽ എത്തുന്നതിനുമുമ്പുതന്നെ വിദ്യാർഥികളുടെ ഇടയിൽ സാമൂഹിക അകലം പാലിക്കേണ്ടതി​​െൻറ ആവശ്യകത അധ്യാപകർ അവർക്ക് മനസ്സിലാക്കിക്കൊടുക്കേണ്ടതാണ്. മാസ്ക് ധരിക്കൽ, സോപ്പ് ഉപയോഗിച്ച് കൈ കഴുകൽ, ക്യൂ പാലിക്കൽ തുടങ്ങിയവയിൽ അധ്യാപകർ മാതൃകയാവണം.

പഠനരീതി മാറ്റാം
ഇനി നമുക്ക്​ ഇ-ലേണിങ്​ ഉപകരണങ്ങൾ അടിസ്ഥാനമാക്കിയുള്ള പഠനരീതി അവലംബിക്കാം. ഇ-ലേണിങ്​ അതി​​െൻറ പൂർണമായ അർഥത്തിൽ കൈക്കൊള്ളാൻ ശ്രമിക്കുന്നത്​ വെല്ലുവിളികൾ നിറഞ്ഞ ഒന്നാണ്. കുട്ടികളെ സമൂഹ ജീവികളാക്കി, ഒരു ഉത്തമ പൗരനാക്കുന്നതിൽ ക്ലാസ്റൂമുകൾക്കും അധ്യാപകർക്കുമുള്ള പങ്ക്​ വളരെ വലുതാണ്. അതിനാൽ ക്ലാസ്മുറികളിൽ സാങ്കേതിക ഉപകരണങ്ങൾ അടിസ്ഥാനമാക്കിയുള്ള പഠനരീതി നടപ്പാക്കാം. 

ആദ്യഘട്ടം
ക്ലാസ്മുറികൾ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ മെച്ചപ്പെടുത്തുകയാണ്​ ആദ്യഘട്ടം. അകലം പാലിക്കുന്നതി​​െൻറ ഭാഗമായി വിദ്യാർഥികളെ ഒന്നിലധികം മുറികളിലോ വലിയ ഓഡിറ്റോറിയം, സെമിനാർ ഹാളുകൾ എന്നിവിടങ്ങളിലോ വിന്യസിക്കേണ്ടിവരും. ഇത്തരം സംവിധാനങ്ങളിൽ ക്ലാസ്റൂം നിയന്ത്രണം അധ്യാപകർക്ക്​ വെല്ലുവിളിയാണ്.

ഇവിടെ വിഡിയോ നിരീക്ഷണം നടത്തുന്ന കാമറകളുടെയും ഇമേജ്പ്രോസസിങ്​ സോഫ്​റ്റ്​വെയർ ശാഖകളുടെയും സാധ്യതകൾ തേടാം. മുഖംതിരിച്ചറിയുന്ന  സോഫ്​റ്റ്​വെയറുകൾ ഉപയോഗിച്ച്​ ഹാജർ സംവിധാനവും മറ്റും എളുപ്പത്തിൽ കൈകാര്യം ചെയ്യാം.
പൂർണമായും സോഫ്​റ്റ്​വെയർ നിയന്ത്രണത്തിൽ ക്ലാസ്റൂം മോണിറ്ററിങ്​ നടപ്പാക്കാവുന്നതാണ്. വിദ്യാർഥികൾക്ക്​ അധ്യാപകനുമായി സംവദിക്കുന്നതിന്​ ക്ലാസ്​മുറികളിൽ മൈക്രോഫോൺ സംവിധാനങ്ങൾ ഉപയോഗ​െപ്പടുത്തണം. 

പെൻ ടാബ്​ലറ്റ്​
അധ്യാപകർക്ക് പെൻ ടാബ്​ലറ്റ്​ എന്ന ഉപകരണം പരിചയപ്പെടുത്തുന്നതാണ് രണ്ടാംഘട്ടം. ക്ലാസ്മുറിയിലെ ബോർഡിൽ എഴുതുന്ന അതേ മാതൃകയിൽ അധ്യാപകർക്ക്​ ഇൗ ഉപകരണത്തിൽ എഴുതാൻ കഴിയും. ഇതിൽ എഴുതാനുപയോഗിക്കുന്ന പേന ഉപകരണത്തോടൊപ്പം ലഭിക്കും.

കമ്പ്യൂട്ടറിൽ തയാറാക്കിയിട്ടുള്ള പഠനസഹായികളും പാഠപുസ്തകങ്ങളുടെ ഡിജിറ്റൽ കോപ്പിയുമൊക്കെ ഇതിലൂടെ ദൃശ്യമാക്കാവുന്നതാണ്. ഡിജിറ്റൽ പ്രൊജക്ടറി​​െൻറ സഹായത്തോടെ അധ്യാപകൻ ടാബ്​ലറ്റിൽ എഴുതുകയോ കാണിക്കുകയോ ചെയ്യുന്ന വിവരങ്ങൾ വിദ്യാർഥികൾക്ക്​ കാണാൻപാകത്തിന്​ സ്ക്രീനിലേക്ക്​ മാറ്റുക എന്ന ജോലിയാണ് പിന്നീടുള്ളത്. 

അധ്യാപകൻ ഈ രീതിയിലേക്ക്​ മാറാൻ കരുതേണ്ടത്​ സ്വന്തമായി ഒരു പെൻ ടാബ്​ലറ്റ്​ എന്ന ഉപകരണം മാത്രമാണ്. വിദ്യാർഥികൾക്ക്​ സാമ്പത്തിക ഭാരം ഉണ്ടാകുന്നുമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ക്ലാസ്റൂം നവീകരണത്തിനായി തുടക്കത്തിൽ അൽപം ചെലവ് വഹിക്കേണ്ടിവരും എന്നുമാത്രം.
കേൾക്കുമ്പോൾ കുറച്ചധികം സാങ്കേതികത തോന്നുമെങ്കിലും ഒരിക്കൽ ക്ലാസ്മുറികൾ ഇതിനു സജ്ജമാക്കിക്കഴിഞ്ഞാൽ പിന്നീട്​ ഒാരോ പീരിയഡിലും അധ്യാപകർ ത​​െൻറ പെൻ ടാബ്​ലറ്റുമായി ചെല്ലുകയും കമ്പ്യൂട്ടറുമായി ഇതിനെ ബന്ധിപ്പിക്കുകയും മാത്രമാണ്​ ചെയ്യേണ്ടത്.

പരിശീലനം നേടുന്നതിലൂടെ സ്വന്തം കൈയക്ഷരത്തേക്കാൾ നന്നായി ഈ ഉപകരണത്തിലൂടെ എഴുതാൻ കഴിയും. കാലത്തോടൊപ്പം സഞ്ചരിക്കുന്ന അധ്യാപകരും കാലത്തിനനുസരിച്ച്​ മാറുന്ന അധ്യാപനരീതികളും എക്കാലവും നമുക്ക്​ മുതൽക്കൂട്ടാണ്.

തയാറാക്കിയത്​: രാജിഗോപിനാഥൻ എൻ.
(ടീച്ചർ, എൽ.ബി.എസ് സ​െൻറർ, തിരുവനന്തപുരം)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newse-learningeducation in covid timeEducation News
News Summary - Learning turning to smart
Next Story