Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജി.ടെക് ഇ-ലെസൻസ്; ഇനി പഠിക്കാം, നിങ്ങളുടെ സമയത്ത്

text_fields
bookmark_border
ജി.ടെക് ഇ-ലെസൻസ്; ഇനി പഠിക്കാം, നിങ്ങളുടെ സമയത്ത്
cancel

ക്ലാസ് മുറിയിലെ അധ്യാപനത്തിനൊപ്പം സ്വന്തമായി വേഗത്തിൽ പഠിക്കാനും സംശയങ്ങൾ ചോദിക്കാനും വിട്ടുപോയ പാഠങ്ങൾ തിരിച്ചുപിടിക്കാനും അവസരമൊരുക്കുന്ന നൂതന ഓൺലൈൻ സംവിധാനമായി ജി.ടെക് ഇ-ലെസൺസ് (G-TEC eLessons) വിദ്യാഭ്യാസ രംഗത്ത് പുതുചരിത്രം സൃഷ്ടിക്കുന്നു. സ്കൂളിൽ പഠിപ്പിച്ച കണക്ക് വീട്ടിലെത്തി തനിയെ ചെയ്യുമ്പോൾ തടസ്സപ്പെടുക, പരീക്ഷക്ക് പഠിക്കുമ്പോൾ ആശയങ്ങൾ ഓർമവരാതിരിക്കുക, അസുഖമോ യാത്രയോ കാരണം ക്ലാസുകൾ നഷ്ടപ്പെടുക തുടങ്ങി വിദ്യാർഥികൾ നേരിടുന്ന എല്ലാ പ്രതിസന്ധികൾക്കും പരിഹാരമായാണ് ഈ പ്ലാറ്റ്‌ഫോം രൂപകൽപന ചെയ്തത്.

കുട്ടികളുടെ പഠനത്തിൽ അധിക സഹായം ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ പലപ്പോഴും രക്ഷിതാക്കൾ ട്യൂഷനെ ആശ്രയിക്കാറുണ്ട്. അതുകൊണ്ടുമാത്രം എല്ലാ പഠനപ്രശ്നങ്ങളും പരിഹരിക്കപ്പെടണമെന്നില്ല. അധ്യാപകരുടെ വിശദീകരണം കുട്ടിക്ക് മനസ്സിലാകണം, സംശയങ്ങൾ ചോദിക്കാൻ അവസരമുണ്ടാകണം, പഠിച്ച ഭാഗം വീണ്ടും പരിശോധിച്ച് സ്വയം പരിശീലിക്കാൻ കഴിയണം. ഈ ആവശ്യങ്ങളെല്ലാം ഒരേസമയം സാധ്യമാക്കുന്നു എന്നതാണ് ജി.ടെക് ഇ-ലെസൺസിന്റെ പ്രത്യേകത.

സി.ബി.എസ്.ഇ എട്ടു മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായി teacher-led classes, topic-wise short videos, chapter notes, revision സൗകര്യങ്ങൾ, Interactive Doubt Clearing Sessions എന്നിവ ഈ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാകും. കൂടാതെ, പഠനക്രമത്തിന് കൂടുതൽ മാർഗനിർദേശം ആവശ്യമുള്ളവർക്ക് പ്രത്യേക മെന്റർഷിപ്പ് സൗകര്യവും തിരഞ്ഞെടുക്കാം. പരമ്പരാഗത പഠനരീതികൾക്കൊപ്പം ആധുനിക സാങ്കേതികവിദ്യയെ കൂട്ടുപിടിക്കുന്ന ഈ ഓൺലൈൻ സംവിധാനം വിദ്യാർഥികൾക്ക് പഠനം കൂടുതൽ എളുപ്പവും കാര്യക്ഷമവുമാക്കും.

ക്ലാസ് നഷ്ടപ്പെട്ടാലും പഠനത്തിലേക്ക് തിരികെയെത്താം

അസുഖം, യാത്രകൾ, അല്ലെങ്കിൽ മറ്റ് അടിയന്തര സാഹചര്യങ്ങൾ കാരണം ക്ലാസ് നഷ്ടപ്പെട്ടാൽ കൂട്ടുകാരിൽനിന്ന് നോട്ട്സ് പകർത്തിയെഴുതാൻ കഴിഞ്ഞേക്കാം. എന്നാൽ, അധ്യാപകൻ നൽകിയ വിശദീകരണങ്ങൾ കൃത്യമായി മനസിലാകണമെന്നില്ല. eLessonsലൂടെ ബന്ധപ്പെട്ട പാഠങ്ങൾ കണ്ട്, വിട്ടുപോയ ഭാഗങ്ങൾ കൃത്യമായി പഠിച്ചെടുക്കാൻ സാധിക്കും. കൂടാതെ, പുതിയ അധ്യായം തുടങ്ങുംമുമ്പ് അതിന് ആവശ്യമായ അടിസ്ഥാന ആശയങ്ങൾ പുനഃപരിശോധിക്കാനും അവസരമുണ്ടാകും. ക്ലാസ് നഷ്ടപ്പെടുന്നവർക്ക് മാത്രമല്ല; പഠിച്ച ഭാഗങ്ങൾ മറന്നുപോകുമ്പോഴും, ഹോംവർക്കിനിടെ ചെയ്യുമ്പോൾ സംശയങ്ങൾ വരുമ്പോഴും ഈ ഡിജിറ്റൽ പിന്തുണ വിദ്യാർഥികൾക്ക് ലഭ്യമാകും.

നീണ്ട ലെക്ചറുകൾ തിരയേണ്ട

ഒരു അധ്യായത്തിലെ ചെറിയൊരു ആശയത്തിലാണ് സംശയമെങ്കിൽ അതിനായി മുഴുവൻ ലെക്ചറും വീണ്ടും കാണുന്നത് സമയനഷ്ടമുണ്ടാക്കും. ഇതിനായി G-TEC eLessons ഒരുക്കിയ ‘Topic-wise Short Videos’ ആവശ്യമായ പഠനഭാഗം എളുപ്പത്തിൽ തിരഞ്ഞെടുക്കാൻ സഹായിക്കും.

ഓരോ വിഡിയോയും വ്യക്തമായ പഠന ലക്ഷ്യത്തോടെ ക്രമീകരിച്ചതാണ്. അനാവശ്യ കാര്യങ്ങൾ ഒഴിവാക്കി, ആശയങ്ങൾ കൃത്യമായി വിശദീകരിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ക്ലാസുകൾ കണ്ടശേഷം പ്രധാന ആശയങ്ങൾ പരിശോധിക്കാനും പിന്നീട് റിവിഷൻ നടത്താനും ചാപ്റ്റർ നോട്സ് സഹായിക്കും.

ഡൗട്ട് ക്ലിയറൻസ് സെഷനുകൾ

വിഡിയോ കണ്ടിട്ടും ഏതങ്കിലും ആശയം വ്യക്തമായില്ലെങ്കിലോ ചെയ്തുപഠിക്കുമ്പോൾ തെറ്റുകൾ സംഭവിച്ചാലോ വ്യക്തത വരുത്താൻ ഇന്ററാക്ടീവ് ഡൗട്ട് ക്ലിയറൻസ് സെഷനുകളും ലഭ്യമാണ്. ക്ലാസ് കാണുക, സ്വയം പരിശീലിക്കുക, സംശയങ്ങൾ തിരിച്ചറിയുക, അധ്യാപകരുമായി ചർച്ച ചെയ്തു പരിഹരിക്കുക എന്ന കൃത്യമായ പഠനരീതിയാണ് ജി.ടെക് ഇ-ലെസൻസ് പിന്തുടരുന്നത്. എത്ര വിഡിയോകൾ ലഭിക്കുന്നു എന്നതിലുപരി അതുപയോഗിച്ച് പഠിക്കുമ്പോൾ കുട്ടികൾക്ക് എത്രത്തോളം പിന്തുണ ലഭിക്കുന്നു എന്നതിലാണ് ഇ-ലെസൻസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ടീച്ചിങ്, നോട്ടുകൾ, റിവിഷൻ, ഡൗട്ട് ക്ലിയറിങ് എന്നിവ ചേർന്നതാണ് ഇ- ലെസണിന്റെ സമ്പൂർണ ട്യൂഷൻ സപ്പോർട്ട്.

ആവശ്യാനുസരണം തിരഞ്ഞെടുക്കാം

ഓരോ കുട്ടിയുടെയും പഠനാവശ്യങ്ങൾ വ്യത്യസ്തമാണ്. അതിനാൽ ആവശ്യമുള്ള വിഷയങ്ങൾ മാത്രം, അല്ലെങ്കിൽ പാക്കേജുകൾ തിരഞ്ഞെടുക്കാം. മെന്റർഷിപ്പ് സേവനവും ആവശ്യമെങ്കിൽ തിരഞ്ഞെടുക്കാവുന്നതാണ്. റെക്കോഡഡ് ക്ലാസുകളും നോട്സും ഡൗട്ട് ക്ലിയറിങ് സെഷനുകളും ഉപയോഗിച്ച് സ്വയം പഠിക്കാൻ കഴിയുന്ന കുട്ടികൾക്ക് അധിക പണം നൽകി മെന്റർഷിപ്പ് എടുക്കേണ്ടതില്ല. എങ്കിലും വേണമെങ്കിൽ ആ സേവനം ലഭ്യമാകും. ഈ ക്രമീകരണം കുട്ടിയുടെ ആവശ്യവും കുടുംബത്തിന്റെ ബജറ്റും ഒരുമിച്ച് കൊണ്ടുപോകാൻ സഹായിക്കും.

പഠിക്കാം, നിങ്ങളുടെ സമയത്ത്

വിദ്യാർഥികൾക്ക് സൗകര്യപ്രദമായ സമയത്ത് പഠിക്കാമെന്നതാണ് മറ്റൊരു കാര്യം. എല്ലാ കുട്ടികളുടെയും പഠനശീലനം ഒരുപോലെയല്ല. ചിലർ രാവിലെയോ, ചിലർ സ്കൂൾ കഴിഞ്ഞോ മറ്റു ചിലർ വൈകുന്നേരങ്ങളിലോ ആയിരിക്കും പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആവശ്യമായ പാഠഭാഗങ്ങൾ നേരിട്ട് തിരഞ്ഞെടുക്കാവുന്നതിനാൽ മറ്റു ആപ്പുകളിലോ വിഡിയോകളിലോ ശ്രദ്ധ തിരിയാനുള്ള സാധ്യത കുറവാണ്. ആപ്പിൽ ഡൗൺലോഡ് ചെയ്ത ക്ലാസുകൾ ഇന്റർനെറ്റ് കണക്ഷനില്ലാത്ത സമയത്തോ യാത്രകളിലോ ഓഫ്‌ലൈനായി കണ്ട് പഠിക്കാം.

ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവർക്കും

എല്ലാവർക്കും താങ്ങാനാവുന്ന ബജറ്റിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് ഇ ലെസൺസ്. ട്യൂഷൻ തിരഞ്ഞെടുക്കുമ്പോൾ ഫീസിനൊപ്പം അധ്യാപനത്തിന്റെ നിലവാരവും ഉറപ്പാക്കേണ്ടതുണ്ട്. മികച്ച അധ്യാപനവും ക്യുറേറ്റ് ചെയ്ത പാഠഭാഗങ്ങളും താങ്ങാനാകുന്ന ചെലവിൽ നൽകുക എന്നതാണ് ഇ-ലെസൺസിന്റെ സമീപനം. കോഴ്സ് തിരഞ്ഞെടുക്കുന്നതിന് മുമ്പ് രക്ഷിതാക്കൾക്കും കുട്ടികൾക്കും ഉചിതമായ തീരുമാനമെടുക്കാൻ സൗജന്യ ഡെമോ ക്ലാസും ലഭ്യമാണ്.

ക്ലാസ് മുറി അനുഭവം സ്വന്തം വേഗതയിൽ

ഒരു പ്രശ്നത്തിന്റെ ഉത്തരം വെറുതെ കണ്ടെത്തുന്നതും അത് സ്വയം പരിഹരിക്കാൻ പഠിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഒരു ഫോർമുല എന്തിനാണ് ഉപയോഗിക്കുന്നത് എന്നതും ഓരോ ഘട്ടവും അടുത്ത ഘട്ടത്തിലേക്ക് എങ്ങനെ നയിക്കുന്നുവെന്നതും വ്യക്തമാകുമ്പോൾ മാത്രമാണ് പഠിച്ച ആശയം മറ്റൊരു ചോദ്യത്തിൽ പ്രയോഗിക്കാൻ കുട്ടികൾക്ക് കഴിയുന്നത്. G-TEC eLessonsൽ അധ്യാപകർ ബോർഡിൽ ആശയങ്ങളും കണക്കുകളും ഡയഗ്രങ്ങളും ഉദാഹരണങ്ങളും ഘട്ടംഘട്ടമായി വിശദീകരിക്കും. വിദ്യാർഥിക്ക് പരിചിതമായ ക്ലാസ് മുറി മാതൃക പിന്തുടരുമ്പോഴും ആവശ്യാനുസരണം വിഡിയോ പോസ് ചെയ്യാനും സംശയമുള്ള ഭാഗങ്ങൾ വീണ്ടും കാണാനും അവസരം ലഭിക്കും.

എളുപ്പത്തിൽ മനസ്സിലാകുന്ന ഭാഗങ്ങൾ വേഗത്തിൽ പഠിച്ചു മുന്നേറാനും ബുദ്ധിമുട്ടുള്ള ഭാഗങ്ങൾക്ക് കൂടുതൽ സമയം നൽകാനും ഇതിലൂടെ സാധിക്കും. അധ്യാപകൻ ചെയ്തുകാണിച്ച ചോദ്യം സ്വയം ചെയ്തു നോക്കിയ ശേഷം തെറ്റിയ ഘട്ടങ്ങൾ വിഡിയോയുമായി ഒത്തുനോക്കി തിരുത്താം. സ്വന്തം പഠനവേഗതക്കനുസരിച്ച് ക്ലാസുകൾ പ്രയോജനപ്പെടുത്താം എന്നതാണ് ഈ റെക്കോഡഡ് ക്ലാസുകളുടെ നേട്ടം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - G-Tech E-Lessons: Learn at Your Own Pace
Next Story