ഒമ്പത്, പത്ത് ക്ലാസുകളിൽ ലബോറട്ടറി പരിശീലനം നിർബന്ധമാക്കുന്നു
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പരീക്ഷണവും നിരീക്ഷണവും പേരിലൊതുങ്ങി പൊടിപിടിച്ചുകിടക്കുന്ന സംസ്ഥാനത്തെ ഹൈസ്കൂളുകളിലെ ലബോറട്ടറികളെ ജീവൻവെപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് പദ്ധതി തയാറാക്കുന്നു.
ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾക്ക് ശാസ്ത്രവിഷയങ്ങളിൽ ലാബ് പരിശീലനം നിർബന്ധമാക്കുന്നതിനുള്ള പദ്ധതിയാണ് എസ്.സി.ഇ.ആർ.ടി തയാറാക്കി വിദ്യാഭ്യാസ വകുപ്പിന് സമർപ്പിക്കുന്നത്. ഓരോ വിഷയങ്ങൾക്കും നിരന്തര മൂല്യനിർണയത്തിന് നൽകുന്ന 20 ശതമാനം മാർക്കിൽ പകുതി ലാബ് പരീക്ഷണങ്ങൾക്കായിരിക്കും അനുവദിക്കുക. നിലവിൽ സയൻസ് വിഷയങ്ങളിലെ ലാബ് പരീക്ഷണങ്ങൾ പേരിലൊതുങ്ങുകയാണ്.
ലാബ് പരീക്ഷണവും അത് രേഖപ്പെടുത്തി അധ്യാപകർക്ക് സമർപ്പിക്കേണ്ട റെക്കോഡ് ബുക്കും പഠനപ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുകയും ഇതിനെ അടിസ്ഥാനപ്പെടുത്തി സി.ഇ മാർക്ക് നിശ്ചയിക്കുകയും ചെയ്യുന്ന രീതിയിലാണ് മാറ്റം കൊണ്ടുവരുന്നത്. ഇതുസംബന്ധിച്ച വിശദ റിപ്പോർട്ട് എസ്.സി.ഇ.ആർ.ടി വിദ്യാഭ്യാസ വകുപ്പിന് ഉടൻ കൈമാറും. ഹയർ സെക്കൻഡറിയിൽ നിലവിൽ രണ്ടാം വർഷത്തിൽ മാത്രമാണ് ലാബ് പരീക്ഷയുള്ളത്. ഇത് ഒന്നാം വർഷത്തിലും നിർബന്ധമാക്കാനും നിർദേശമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

