1.06 കോടി ലാ കാഷ്യ സ്കോളർഷിപ് നേടി ഗായത്രി എം
text_fieldsതൃശൂർ കുറ്റുമുക്ക് നന്ദനത്തിൽ ഗായത്രി എം. കർത്ത 1,17,800 യൂറോയുടെ (ഏകദേശം ഒരു കോടി ആറു ലക്ഷം രൂപ) ലാ കാഷ്യ ഇൻഫിനിറ്റ് ഡോക്ടറൽ സ്കോളർഷിപ് നേടിയതോടെ ലാകാഷ്യ സ്കോളർഷിപ്പിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഏറെ പേർ. സ്പെയിൻ അല്ലെങ്കിൽ പോർചുഗലിൽ ഡോക്ടറൽ പഠനം നടത്താൻ ആഗ്രഹിക്കുന്ന 30 യുവ പ്രതിഭകൾക്കാണ് ഇതിനവസരം. സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ മൂന്നു വർഷം ഗവേഷണത്തിനുള്ള സ്കോളർഷിപ്പിന് ഏതു രാജ്യക്കാർക്കും അപേക്ഷിക്കാം. യോഗ്യത: മാസ്റ്റേഴ്സ് ഡിഗ്രി. അവസാന വർഷക്കാർക്കും അപേക്ഷിക്കാം. ഇംഗ്ലീഷ് പ്രാവീണ്യം തെളിയിക്കണം.
പ്രതിമാസ സ്റ്റൈപ്പൻഡിനു പുറമെ കോൺഫറൻസുകൾ, ലാബ് സന്ദർശനം, ഗവേഷണത്തിനാവശ്യമായ ഉപകരണങ്ങൾ വാങ്ങൽ എന്നിവക്കുള്ള ചെലവും ഇതിൽ ഉൾപ്പെടും. പരിശീലന സെഷനുകളിലൂടെ ഗവേഷണാർഥി കഴിവുതെളിയിക്കുന്ന മേഖലകളിൽ പരിശീലനത്തിനും അവസരമുണ്ട്.
ബാഴ്സലോണയിലെ ഹോസ്പിറ്റൽ ഡെൽ മാർ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ അർബുദ ഗവേഷണ പ്രോഗ്രാമിൽ ഗവേഷണം ചെയ്തുവരുകയാണ് ഗായത്രി ഇപ്പോൾ. തിരുവനന്തപുരം ഐസറിൽനിന്ന് ബി.എസ്, എം.എസ് പൂർത്തിയാക്കിയ ശേഷമാണ് സ്പെയിനിൽ ഗവേഷണത്തിന് ചേർന്നത്.
ഒക്ടോബർ-നവംബർ മാസങ്ങളിൽ ഫെലോഷിപ് അപേക്ഷ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. ജൂണിൽ പരീക്ഷ ഫലം. മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ മധുസൂദനൻ കർത്തയുടെയും സിറ്റി യൂനിയൻ ബാങ്ക് എറണാകുളം ശാഖാ മാനേജർ എസ്. ലതയുടെയും മകളാണ് ഗായത്രി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

