Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസി.ബി.എസ്.ഇ ത്രിഭാഷാ...

സി.ബി.എസ്.ഇ ത്രിഭാഷാ നയം: ആറ്, ഒമ്പത് ക്ലാസുകളിൽ സംസ്കൃതം നിർബന്ധമാക്കി കേന്ദ്രീയ വിദ്യാലയങ്ങൾ

text_fields
bookmark_border
School students
cancel

ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജൂക്കേഷന്റെ (സി.ബി.എസ്.ഇ) പുതിയ ​​ത്രിഭാഷാ നയത്തിന്റെ ഭാഗമായി രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിൽ ആറ്, ഒമ്പത് ക്ലാസുകളിലെ വിദ്യാർഥികൾക്ക് സംസ്കൃതം പഠനം നിർബന്ധമാക്കാനുള്ള നടപടികൾ ആരംഭിച്ചു. 2026-27 അധ്യയന വർഷം മുതൽ എല്ലാ കേന്ദ്രീയ വിദ്യാലയങ്ങളിലും ആറ്, ഒമ്പത് ക്ലാസുകളിൽ കുറഞ്ഞത് ഒരു സംസ്കൃതം സെക്ഷനെങ്കിലും ഉണ്ടായിരിക്കണമെന്നാണ് കേന്ദ്രീയ വിദ്യാലയ സംഗതന്റെ നിബന്ധന.

സി.ബി.എസ്.ഇ പുറത്തിറക്കിയ സർക്കുലർ പ്രകാരം, 2026 ജൂലൈ ഒന്ന് മുതൽ ഒമ്പതാം ക്ലാസിൽ മൂന്ന് ഭാഷകൾ (ആർ1, ആർ2, ആർ3) പഠിക്കുന്നത് നിർബന്ധമാണ്. ഇതിൽ കുറഞ്ഞത് രണ്ട് ഭാഷകളെങ്കിലും ഇന്ത്യൻ ഭാഷകളായിരിക്കണം. വിദേശഭാഷ തിരഞ്ഞെടുക്കുന്ന വിദ്യാർഥികൾക്കും രണ്ട് ഇന്ത്യൻ ഭാഷകൾ നിർബന്ധമായിരിക്കും. ഒന്നാം ഭാഷയായ ഹിന്ദിക്കും രണ്ടാം ഭാഷയായ ഇംഗ്ലീഷിനും പുറമെ, സംസ്കൃതമോ അല്ലെങ്കിൽ അതത് സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷയോ ആയിരിക്കണം മൂന്നാം ഭാഷയായി തിരഞ്ഞെടുക്കേണ്ടത്.

‘വിദ്യാർഥികൾക്ക് അവരുടെ മുൻഗണന അനുസരിച്ച് സംസ്കൃതമോ പ്രാദേശിക ഭാഷയോ തിരഞ്ഞെടുക്കാം. എന്നാൽ സ്ഥലം മാറ്റമുണ്ടാകുന്ന കേന്ദ്ര സർക്കാർ ജീവനക്കാരുടെ മക്കൾക്ക് പഠനം സുഗമമാക്കുന്നതിനായി എല്ലാ സ്കൂളുകളിലും കുറഞ്ഞത് ഒരു സംസ്കൃത വിഭാഗമെങ്കിലും ഉണ്ടായിരിക്കണമെന്ന് മാത്രമാണ് നിബന്ധന’ -മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

സംസ്‌കൃതത്തിനും പ്രാദേശിക ഭാഷകൾക്കും വേണ്ടിയുള്ള വിദ്യാർഥികളുടെ മുൻഗണനകൾ സമാഗം പോർട്ടലിൽ വെവ്വേറെ അപ്‌ലോഡ് ചെയ്യാൻ സ്‌കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കൂൾ തലത്തിൽ സ്റ്റാഫിങ്, സെക്ഷൻ ആവശ്യകതകൾ പുനർനിർണയിക്കുന്നതിന് ഈ ഡാറ്റ ഉപയോഗിക്കും.

സെക്ഷനുകൾ തിരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ഇവയാണ്.

  • സിംഗിൾ സെക്ഷൻ സ്കൂളുകൾക്ക് കുറഞ്ഞത് 15 കുട്ടികളെങ്കിലും തിരഞ്ഞെടുത്താൽ സംസ്കൃത, പ്രാദേശിക ഭാഷാ ബാച്ചുകൾ വിഭജിക്കാം.
  • രണ്ട് സെക്ഷൻ സ്കൂളുകളിൽ ഒരു സംസ്കൃത വിഭാഗവും ഒരു പ്രാദേശിക ഭാഷാ വിഭാഗവും ഉണ്ടായിരിക്കണം.
  • മൂന്ന് സെക്ഷൻ സ്കൂളുകൾ വിദ്യാർഥികളുടെ എണ്ണത്തിനെ അനുസരിച്ച് പ്രിൻസിപ്പലിന് സെഷനുകൾ തീരുമാനിക്കം.
  • എല്ലാ സ്കൂളുകളും ഓരോ ക്ലാസിലും കുറഞ്ഞത് ഒരു സംസ്കൃത വിഭാഗമെങ്കിലും ഉറപ്പാക്കണം.
  • മൂന്നാം ഭാഷ ഒരേപോലെ തിരഞ്ഞെടുക്കുന്ന വിദ്യാർഥികളെ ക്ലാസുകൾ സുഗമമായി നടത്തുന്നതിനായി ഒരേ സെക്ഷനിൽ തന്നെ ഉൾപ്പെടുത്തണം.

ഈ മാറ്റം ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്റെ ഭാഗമാണെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി. എന്നാൽ ഒൻപതാം ക്ലാസിൽ പുതിയ ഭാഷ പഠിക്കേണ്ടി വരുന്നത് വിദ്യാർഥികൾക്ക് അധിക പഠനഭാരം സൃഷ്ടിക്കുമെന്ന ആശങ്ക മാതാപിതാക്കളും വിദ്യാഭ്യാസ വിദഗ്ധരും ഉയർത്തിയിട്ടുണ്ട്.

അതേസമയം, മൂന്നാം ഭാഷക്ക് പത്താം ക്ലാസ് ബോർഡ് പരീക്ഷ ഉണ്ടായിരിക്കില്ലെന്നും മൂല്യനിർണയം സ്കൂൾ തലത്തിൽ മാത്രമായിരിക്കുമെന്നും സി.ബി.എസ്.ഇ വ്യക്തമാക്കി. വിദ്യാർഥികൾക്ക് അനാവശ്യ സമ്മർദ്ദം ഉണ്ടാകാതിരിക്കാനാണ് ഈ ക്രമീകരണമെന്നും ബോർഡ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEKendriya Vidyalaya Sangathannational education policy 2020Kendriya Vidyalayam​Three language policy
News Summary - KVs make one Sanskrit section mandatory in Classes 6 and 9 from 2026
Next Story