കുഫോസിൽ പി.ജി, പിഎച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
text_fieldsകൊച്ചി: കേരള യൂനിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽ (കുഫോസ്) ഫിഷറീസ്, സമുദ്രശാസ്ത്രം മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നടത്തുന്ന എം.എഫ്.എസ്സി, എം.എസ്സി, എം.ബി.എ, എം.ടെക്, ഡിപ്ലോമ, പിഎച്ച്.ഡി, പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ഏഴ് വിഷയങ്ങളിൽ എം.എഫ്.എസ്സിയും പരിസ്ഥിതിശാസ്ത്ര പഠനം ഉൾപ്പെടെ 12 വിഷയങ്ങളിൽ എം.എസ്സിയും മൂന്ന് വിഷയങ്ങളിൽ എം.ടെക്കും രണ്ട് വിഷയങ്ങളിൽ എം.ബി.എ കോഴ്സുകളുമാണുള്ളത്. മാരിടൈം ലോയിൽ എൽ.എൽ.എം കോഴ്സും കുഫോസിലുണ്ട്. അഞ്ച് ഫാക്കൽറ്റികളിൽ പിഎച്ച്.ഡിയും പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പും ഇവിടെ നടത്തുന്നുണ്ട്. ഫിഷറീസ് ടെക്നോളജിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മൂന്ന് ഡിപ്ലോമ കോഴ്സുകളും നടത്തുന്നു.
എം.ബി.എ ഒഴികെയുള്ള കോഴ്സുകള്‍ക്ക് കുഫോസ് നേരിട്ട് നടത്തുന്ന പ്രവേശന പരീക്ഷയിലൂടെയാണ് വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്. കെ മാറ്റ് സ്കോറിെൻറ അടിസ്ഥാനത്തിലാണ് എം.ബി.എ പ്രവേശനം. അവസാന വര്‍ഷ ബിരുദ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ ഫോറത്തിനും പ്രോസ്പെക്ടസിനും www.kufos.ac.in വെബ്സൈറ്റ് കാണുക. ഫോൺ: 0484-2701085/2703782/2700598. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 31.
