Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.ടി.യു വെബിനാർ സീരീസ്

text_fields
bookmark_border
കെ.ടി.യു വെബിനാർ സീരീസ്
cancel

തിരുവനന്തപുരം: എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല സംഘടിപ്പിക്കുന്ന വെബിനാർ സീരീസി​െൻറ രണ്ടാം ദിവസമായ നാളെ രണ്ടു സെഷനുകൾ നടക്കും.എൻജിനീയറിംഗ് കോളേജുകളെ നവീകരണത്തി​െൻറയും സ്റ്റാർട്ടപ്പുകളുടെയും സംസ്കാരത്തിലേക്ക് മാറ്റുക എന്ന ലക്ഷ്യത്തോടെ സയൻസ് ആൻഡ് ടെക്നോളജി വകുപ്പി​െൻറ ഐ.ടി.ബി.ഐ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ കോളേജുകളെ പ്രാപ്​തരാക്കുക എന്നതാണ്​ വെബിനാറി​െൻറ ലക്ഷ്യം.

രാവിലെ 11 നു ആരംഭിക്കുന്ന സെഷൻ വൈസ് ചാൻസലർ ഡോ. എം എസ് രാജശ്രീ ഉദ്ഘാടനം ചെയ്യും. ഡോ. അഭയ് ജെറെ, ചീഫ് ഇന്നൊവേഷൻ ഓഫീസർ, ഇന്നൊവേഷൻ സെൽ, എച്ച്ആർഡി, വിവിധ എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്നുള്ള അധ്യാപകരുമായി സംവദിക്കും.

നിധി പദ്ധതികളെക്കുറിച്ചുള്ള വൈകുന്നേരം 3.30 ന് ആരംഭിക്കുന്ന സെഷനിൽ, ഐ.എസ്.ബി.എ വൈസ് പ്രസിഡൻറും വെല്ലൂർ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ് ടെക്നോളജിയിലെ ടി.ബി.ഐ ജനറൽ മാനേജരുമായ ഡോ. എ. ബാലചന്ദ്രൻ സംസാരിക്കും.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://tinyurl.com/ktu-innovate ൽ രജിസ്റ്റർ ചെയ്യുക.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ktu webinar series
Next Story