ഇ- ഗ്രാൻറ്സ് വിതരണം ചെയ്യണെന്നാവശ്യപ്പെട്ട് കെ.എസ്.യു പ്രക്ഷോഭത്തിലേക്ക്
text_fieldsതിരുവനന്തപുരം: ഇ-ഗ്രാൻറ് മുടങ്ങിയത് മൂലം വിദ്യാർഥികൾ നേരിടുന്ന പ്രതിസന്ധികൾക്ക് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് മന്ത്രി കെ.രാധാകൃഷ്ണന് അലോഷ്യസ് സേവ്യർ കത്ത് നൽകി. ദളിത് -ആദിവാസി- പിന്നോക്ക വിദ്യാർഥികൾക്ക് നൽകി വന്നിരുന്ന ഇ-ഗ്രാൻ്റും സ്കോളർഷിപ്പുകളുടെയും വിതരണം ഒരു വർഷത്തിലേറെയായി മുടങ്ങി കിടക്കുകയാണ്. വിഷയത്തിൽ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് പട്ടികജാതി മന്ത്രി കെ.രാധാകൃഷ്ണന് കത്ത് നൽകിയത്.
സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ വിദ്യാർഥി പ്രക്ഷോഭം ആരംഭിക്കുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. ഈ ഗ്രാൻ്റ്സ് സർക്കാരിൻ്റെ ഔദാര്യമല്ല, വിദ്യാർഥികളുടെ അവകാശമാണ്. അവകാശങ്ങൾ പിൻവലിച്ച് വിദ്യാർഥികളെ ആശ്രിതരാക്കാൻ ഒരുങ്ങുന്ന നടപടികളിൽ നിന്ന് സർക്കാർ പിൻവാങ്ങണമെന്നും അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.
ഇ-ഗ്രാൻ്റുകൾ വർഷത്തിൽ ഒറ്റത്തവണ തീർപ്പാക്കും എന്ന നിലയിലാണ് ഏറ്റവും അവസാനം ഇറക്കിയ സർക്കാർ ഉത്തരവിൽ പറയുന്നത്. സ്ഥാപനങ്ങൾക്ക് നൽകേണ്ട ട്യൂഷൻഫീസ്, വിദ്യാർഥികൾക്ക് നൽകേണ്ട അലവൻസുകൾ, പരീക്ഷാഫീസ് എന്നിവയെല്ലാം ഒരു പാക്കേജ് പോലെ വർഷത്തിൽ ഒരിക്കൽ ചെയ്യുമെന്നുമാണ് പറയുന്നത്. പക്ഷേ ഇതെല്ലാം ഒരു വർഷത്തിലേറെയായി മുടങ്ങി കിടക്കുന്നു. ഇതിന് ഒരു മോണിറ്ററിങ് സംവിധാനവും നിലവിലില്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിഷയത്തിൽ കെ.എസ്.യു ശക്തമായ സമരങ്ങൾക്ക് തുടക്കം കുറിക്കും. യൂനിറ്റ് തലം മുതൽ സംസ്ഥാനതലം വരെയുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചതായും അലോഷ്യസ് സേവ്യർ പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

