Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോട്ടക്കൽ യൂണിവേഴ്സൽ സ്​കോളർഷിപ്പ് പരീക്ഷ: രജിസ്ട്രേഷൻ നാളെ അവസാനിക്കും

text_fields
bookmark_border
10, 12 ക്ലാസുകാർക്കാണ് സ്കോളർഷിപ്പ് നൽകുന്നത്
കോട്ടക്കൽ യൂണിവേഴ്സൽ സ്​കോളർഷിപ്പ് പരീക്ഷ: രജിസ്ട്രേഷൻ നാളെ അവസാനിക്കും
cancel

കോട്ടക്കൽ: പത്ത്, പന്ത്രണ്ട് ക്ലാസുകാർക്കുള്ള കോട്ടക്കൽ യൂണിവേഴ്സൽ സ്കോളർഷിപ്പ് പരീക്ഷ രജിസ്ട്രേഷൻ ചൊവ്വാഴ്ച വൈകീട്ട് നാലിന് അവസാനിക്കും. 26 വർഷമായി മലപ്പുറം കോട്ടക്കലിൽ പ്രവർത്തിച്ചുവരുന്ന മെഡിക്കൽ, എൻജിനീയറിങ്, ഐ.ഐ.ടി പ്രവേശന പരീക്ഷ പരിശീലന കേന്ദ്രമാണ് യൂണിവേഴ്സൽ ഇൻസ്റ്റിറ്റ്യൂട്ട്. പ്ലസ് ടു പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് ഈ വർഷം നീറ്റ്, ജെ.ഇ.ഇ റിപ്പീറ്റേഴ്സ് ബാച്ചുകളിലേക്ക് അഡ്മിഷനുവേണ്ടിയുള്ള യൂണിവേഴ്സൽ സ്കോളർഷിപ്പ് ടെസ്റ്റ് ബുധനാഴ്ച നടക്കും. നീറ്റുകാർക്ക് പന്ത്രണ്ടാം ക്ലാസിലെ ഫിസിക്സ്, കെമിസ്ട്രി, ബയോളജിയും ജെ.ഇ.ഇകാർക്ക് പന്ത്രണ്ടാം ക്ലാസിലെ ഫിസിക്സ്, കെമിസ്ട്രി, മാത്ത്സ് വിഷയങ്ങളും ആസ്പദമാക്കിയാണ് ചോദ്യങ്ങൾ.

പത്താം ക്ലാസ് പരീക്ഷയെഴുതിയവർക്ക് ഈ വർഷം യൂണിവേഴ്സൽ ഇന്റഗ്രേറ്റഡ് സ്കൂൾ ബാച്ചുകളിലേക്കും സ്കൂൾ ഗോയിങ് പ്ലസ് വൺ ഐ.ഐ.ടി, എയിംസ് ബാച്ചുകളിലേക്കും അഡ്മിഷനുള്ള സ്കോളർഷിപ്പ് കം സ്ക്രീനിങ് ടെസ്റ്റായ യൂണിവേഴ്സൽ ടാലന്റ് സെർച്ച് പരീക്ഷയും ബുധനാഴ്ചയാണ്. പത്തിലെ ഫിസിക്സ്, കെമിസ്ട്രി, മാത്ത്സ് വിഷയങ്ങളെ ആസ്പദമാക്കിയാണ് ചോദ്യങ്ങൾ. സി.ബി.എസ്.ഇ, കേരള സിലബസുകാർക്ക് വെവ്വേറെ ചോദ്യപേപ്പറാണ്.

കൊല്ലം (യു.കെ.എഫ് കോളജ്, പാരിപള്ളി), ആലപ്പുഴ (കാർമൽ പോളിടെക്നിക് കോളജ്, പുന്നപ്ര), എറണാകുളം (പ്രോഗ്രസിവ് ഓൺലൈൻ ടെസ്റ്റിങ് സർവിസസ്, വെങ്ങോല), തൃശൂർ (നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട്, കൊരട്ടി), പാലക്കാട് (ഗവ. പോളിടെക്നിക് കോളജ്, പാലക്കാട്, കൊടുമ്പ), മലപ്പുറം (യൂണിവേഴ്സൽ ഇൻസ്റ്റിറ്റ്യൂട്ട്, കോട്ടക്കൽ), കോഴിക്കോട് (സ്കൈ ഹൈ ഇൻഫോപാർക്ക്, ഫറോക്ക്), കണ്ണൂർ (ശ്രീനാരായണ ഗുരു കോളജ്, ചാലക്കോട്, പയ്യന്നൂർ) എന്നിവയാണ് പരീക്ഷ കേന്ദ്രങ്ങൾ. കേരളത്തിന് പുറത്തുള്ളവർക്ക് ഓൺലൈനിൽ പരീക്ഷ എഴുതാവുന്നതാണ്.

ക്യൂആർ കോഡ് സ്കാൻ ചെയ്തോ വെബ്സൈറ്റിലൂടെയോ രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ്: www.exam.universalinstitute.in സിലബസ്, മോഡൽ ചോദ്യങ്ങൾ, ക്ലാസുകൾ എന്നിവ യൂട്യൂബ് പേജിലൂടെ ലഭിക്കും. രജിസ്ട്രേഷൻ ഫീസ് 200 രൂപ. ഫോൺ: 9961845050, 9605195050.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kottakkal Universal Scholarship Exam: Registration ends tomorrow
Next Story