കോട്ടക്കൽ യൂണിവേഴ്സൽ സ്കോളർഷിപ്പ് പരീക്ഷ 31ന്
text_fieldsകോട്ടക്കൽ: പ്ലസ് ടു പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് ഈ വർഷം നീറ്റ്, ജെ.ഇ.ഇ റിപ്പീറ്റേഴ്സ് ബാച്ചുകളിൽ പ്രവേശനത്തിനുള്ള കോട്ടക്കൽ യൂണിവേഴ്സൽ സ്കോളർഷിപ് പരീക്ഷ മേയ് 31ന് നടക്കും. നീറ്റുകാർക്ക് പന്ത്രണ്ടാം ക്ലാസിലെ ഫിസിക്സ്, കെമിസ്ട്രി, ബയോളജിയും ജെ.ഇ.ഇകാർക്ക് പന്ത്രണ്ടാം ക്ലാസിലെ ഫിസിക്സ്, കെമിസ്ട്രി, മാത്ത്സ് വിഷയങ്ങളും ആസ്പദമാക്കിയാണ് ചോദ്യങ്ങൾ.
പത്താം ക്ലാസ് പാസായവർക്ക് ഈ വർഷം യൂണിവേഴ്സൽ ഇന്റഗ്രേറ്റഡ് സ്കൂൾ ബാച്ചുകളിലേക്കും സ്കൂൾ ഗോയിങ് പ്ലസ് വൺ ഐ.ഐ.ടി, എയിംസ് ബാച്ചുകളിലേക്കും പ്രവേശനത്തിന് സ്കോളർഷിപ് കം സ്ക്രീനിങ് ടെസ്റ്റായ ‘യൂണിവേഴ്സൽ ടാലന്റ് സെർച്ച് പരീക്ഷ’യും മേയ് 31ന് നടക്കും. പത്താം ക്ലാസിലെ ഫിസിക്സ്, കെമിസ്ട്രി, മാത്ത്സ് വിഷയങ്ങളെ ആസ്പദമാക്കിയാണ് ചോദ്യങ്ങൾ. സി.ബി.എസ്.ഇ, കേരള സിലബസുകാർക്ക് വെവ്വേറെ ചോദ്യപേപ്പറാണ് നൽകുക.
കൊല്ലം (യു.കെ.എഫ് കോളജ്, പാരിപള്ളി), ആലപ്പുഴ (കാർമൽ പോളിടെക്നിക് കോളജ്, പുന്നപ്ര), എറണാകുളം (പ്രോഗ്രസിവ് ഓൺലൈൻ ടെസ്റ്റിങ് സർവിസസ്, വെങ്ങോല), തൃശൂർ (നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട്, കൊരട്ടി), പാലക്കാട് (ഗവ. പോളിടെക്നിക് കോളജ്, പാലക്കാട്, കൊടുമ്പ), മലപ്പുറം (യൂണിവേഴ്സൽ ഇൻസ്റ്റിറ്റ്യൂട്ട്, കോട്ടക്കൽ), കോഴിക്കോട് (സ്കൈ ഹൈ ഇൻഫോപാർക്ക്, ഫറോക്ക്), കണ്ണൂർ (ശ്രീനാരായണഗുരു കോളജ്, ചാലക്കോട്, പയ്യന്നൂർ) എന്നിവയാണ് പരീക്ഷ കേന്ദ്രങ്ങൾ. കേരളത്തിന് പുറത്തുള്ളവർക്കും വിദേശത്തുള്ളവർക്കും ഓൺലൈനിൽ പരീക്ഷയെഴുതാം. ക്യൂ.ആർ കോഡ് സ്കാൻ ചെയ്തോ വെബ്സൈറ്റിലൂടെയോ രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ്: www.exam.universalinstitute.in. സിലബസ്, മോഡൽ ചോദ്യങ്ങൾ, ക്ലാസുകൾ എന്നിവ യൂട്യൂബ് പേജിലൂടെ ലഭിക്കും. രജിസ്ട്രേഷൻ ഫീസ് 200 രൂപ. ഫോൺ: 9961845050, 9605195050.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

